Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ ശീലത്തോട് ഗുഡ്‌ബൈ പറയാം!

ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ, ആ ശീലത്തോട് ഗുഡ്‌ബൈ പറയൂ!

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ ശീലത്തോട് ഗുഡ്‌ബൈ പറയാം!
, ചൊവ്വ, 26 ജൂണ്‍ 2018 (14:14 IST)
നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാ‍വര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. നമ്മളോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും സുഖമായുറങ്ങും.
 
അതിരാവിലെ ഉണരാണും ജോലികളെല്ലാം ചെയ്‌ത് തീർക്കാനും നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കിൽ ചില കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ മതി.  അലാറം വയ്‌ക്കുന്ന ശീലം എല്ലാവർക്കും ഉള്ളതാണ് എന്നാൽ, ആന്‍ഡ്രോയിഡ് ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യം അവസാനിപ്പിക്കേണ്ടതാണ്. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക.
 
ഉറങ്ങുന്നതിനുമുമ്പ്, പുലര്‍ച്ചെ എഴുന്നേറ്റാലുടന്‍ ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് തയ്യാറാക്കി മനസില്‍ ആവര്‍ത്തിച്ചുവായിക്കുക. ചെയ്യാന്‍ ഏറ്റവും താൽപ്പര്യമുള്ള ജോലികളായിരിക്കണം പുലര്‍ച്ചെ ചെയ്യാനായി ചാര്‍ട്ട് ചെയ്യേണ്ടത്. ജീവിതത്തില്‍ വലിയ വിജയം നേടിയവരുടെ പ്രഭാതചര്യകളെക്കുറിച്ച് വായിക്കുന്നത് ശീലമാക്കുക. എല്ലാ ദിവസവും രാവിലെ ആ ദിവസത്തേക്കുറിച്ചുള്ള ചിന്തകൾ, പ്രാധാന്യം എന്നിവ സംബന്ധിച്ച് കുറിപ്പെഴുതുന്നത് ശീലമാക്കുക.
 
നേരത്തേ എഴുന്നേല്‍ക്കുന്നത് ഒരു തെറ്റായ ശീലമാണെന്ന് ഒരിക്കലും മനസില്‍ തോന്നാന്‍ പാടില്ല. നമ്മുടെ ജീവിതത്തിന് ഒരു ദിവസം കൂടി ലഭിച്ചിരിക്കുന്നു. കഠിനമായി ജോലി ചെയ്യാൻ‍, സ്മാര്‍ട്ടായി ജോലി ചെയ്യാൻ‍, ബന്ധുക്കളോട് സംസാരിക്കാൻ‍, അന്യരെ സഹായിക്കാൻ‍, സൌഹൃദങ്ങള്‍ പുതുക്കാൻ‍, ധനം സമ്പാദിക്കാൻ‍, അപരിചിതരോടുപോലും പുഞ്ചിരിക്കാന്‍ എല്ലാം നിങ്ങള്‍ക്ക് 24 മണിക്കൂറുകള്‍ കൂടി ലഭിച്ചിരിക്കുന്നു എന്നാണ് കരുതേണ്ടത്. വെറുതെ ആലോചിച്ച് സമയം കളയാതെ, എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. നരേന്ദ്രമോഡിയെ വിശേഷിപ്പിക്കുന്നത് ‘മാന്‍ ഓഫ് ആക്ഷന്‍’ എന്നാണ്. അതുപോലെ നിങ്ങളും പ്രവൃത്തിയുടെ മഹനീയതയില്‍ വിശ്വസിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃദയാഘാതത്തിന് കാരണമാകുന്ന ഭക്ഷണങ്ങളെ തിരിച്ചറിയാം