Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊളസ്ട്രോൾ പ്രശ്നമാണോ? ജ്യൂസ് കുടിച്ചാൽ മതി!

മധുരമാണല്ലോ എന്ന് കരുതി പിന്നോട്ട് വലിയണ്ട, ആരോഗ്യത്തിന് നല്ലതാണ്

കൊളസ്ട്രോൾ പ്രശ്നമാണോ? ജ്യൂസ് കുടിച്ചാൽ മതി!
, തിങ്കള്‍, 25 ജൂണ്‍ 2018 (12:41 IST)
ആരോഗ്യത്തിന്റെ കാര്യത്തിൽ കൊളസ്ട്രോൾ എന്നും ഒരു വില്ലൻ തന്നെയാണ്. അത് കൂടിയാലും പ്രശ്നം കുറഞ്ഞാലും പ്രശ്നം. കൊളസ്ട്രോ‌ൾ കൂടി, കുറഞ്ഞു എന്നു പറയുന്നതല്ലാതെ ആർക്കും എന്താണ് ഈ കൊളസ്ട്രോൾ എന്നറിയില്ല. ശരിക്കും എന്താണ് കൊളസ്ട്രോൾ?. 
 
ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോൾ. രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്. കൊഴുപ്പു തൻമാത്രകളായാണ് ഇവപരിഗണിക്കപ്പെടുന്നത്.
 
കൊളസ്ട്രോ‌ൾ കൂടുമ്പോഴും കുറയുമ്പോഴും പലതരത്തിലുള്ള ചികിത്സകളും മരുന്നുകളും ഡോക്ടർമാർ നിർദേശിക്കും. എന്നാൽ, കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായ ഡോക്ടറുടെ സഹായമില്ലാതെ തന്നെ നമുക്ക് പരിഹരിക്കാവുന്നതേ ഉള്ളു.
 
ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ ശരീരത്തില്‍ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, പിത്താശയക്കല്ലുകള്‍, ലൈംഗികശേഷിക്കുറവ്, സ്തനം, കുടല്‍ ഇവയിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയാണ് അമിത കൊളസ്ട്രോള്‍ മൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങള്‍ പ്രമേഹത്തിന് മുന്നോടിയായും അമിത കൊളസ്ട്രോള്‍ എത്താറുണ്ട്.
 
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജ്യൂസ് തന്നെയാണ് ഏറ്റവും ഉത്തമം. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ തക്കാളി ജ്യൂസ് ഉത്തമമാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതോടൊപ്പം ഓറഞ്ച് ജ്യൂസ് ഗുണപ്രദമാണത്രേ. സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിച്ചവരുടെ കൊളസ്ട്രോൾ നില 7 ശതമാനം കുറഞ്ഞതായി കണ്ടെത്തിയെന്നും പഠനത്തിൽ വ്യക്തമാക്കുന്നത്. ചീത്ത കൊളസ്ട്രോൾ ആയ LDL 13 ശതമാനം കുറഞ്ഞതായും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീണ്ട് നിൽക്കുന്ന ലൈംഗിക ബന്ധത്തിന് ചെയ്യേണ്ടത് ഇത്രമാത്രം!