Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചെറുതേൻ' ശീലമാക്കിയവർ ശ്രദ്ധിക്കുക, കഴിക്കേണ്ടത് ഇങ്ങനെയാണ്!

'ചെറുതേൻ' ശീലമാക്കൂ, പ്രശ്‌നങ്ങൾ പമ്പകടത്തൂ!

'ചെറുതേൻ' ശീലമാക്കിയവർ ശ്രദ്ധിക്കുക, കഴിക്കേണ്ടത് ഇങ്ങനെയാണ്!
, തിങ്കള്‍, 25 ജൂണ്‍ 2018 (14:17 IST)
മഴക്കാലമെത്തിയതോടെ ചുമയും കഫക്കെട്ടും വില്ലനായെത്തിയോ? പേടിക്കേണ്ട ഉടൻ പരിഹാരമുണ്ട്. ചെറുതേൻ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ശാരീരികമായുള്ള ഏറെ പ്രശ്‌നങ്ങൾക്കും പരിഹാരവും ചെറുതേനാണ്. എന്നാൽ ചെറുതേൻ കഴിക്കുന്നതിൽ ചില രീതികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം...
 
വയമ്പ് ചെറുതേനിൽ ചാലിച്ച് രണ്ട് നേരം കഴിച്ചാൽ കഫക്കെട്ടും ചുമയും പമ്പ കടക്കും. ഇവയ്‌ക്ക് മാത്രമല്ല, ജലദോഷം, തൊണ്ടവേദന തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇവ നല്ലതാണ്. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ കുറച്ച് കുരുമുളക് പൊടിച്ചതും ചെറുതേനും ചേർത്ത് കഴിച്ചാൽ വിട്ടുമാറാത്ത ചുമ വരെ മാറുമെന്നാണ്.
 
പതിനാറ് ടേബിൾ സ്‌പൂൺ ചെറുതേനിൽ കാൽ ടീസ്‌പൂൺ കറുവപ്പട്ട പൊടി ചേർത്ത് ഒരു നേരം വീതം മൂന്ന് ദിവസം കഴിക്കുക. ചുക്കും ജീരകവും സമം ഉണക്കിപ്പൊടിച്ച് ചെറുതേനിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. കടുക്ക ചെറുതേനിൽ ചാലിച്ച് കഴിക്കുകയും ചെയ്യാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊളസ്ട്രോൾ പ്രശ്നമാണോ? ജ്യൂസ് കുടിച്ചാൽ മതി!