Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതെ... മമ്മൂട്ടി അങ്കിളാണ് !

മമ്മൂട്ടിയെ ശരിക്കും 'അങ്കിളാ'ക്കി ജോയ് മാത്യു

അതെ... മമ്മൂട്ടി അങ്കിളാണ് !
, വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (15:12 IST)
വിനീത് ശ്രീനിവാസന്‍ മോഹൻലാലിനെ അങ്കിള്‍ എന്ന് വിളിച്ചതിന്റെ പേരിൽ ലാലിന്റെ ആരാധകർ ഉണ്ടാക്കിയ പുകിലൊന്നും ഇതുവരെയും അവസാനിച്ചിട്ടില്ല. അതിന് പിന്നാലെ ഇതാ വെള്ളിത്തിരയിൽ ശരിക്കും അങ്കിളാവാൻ മമ്മൂട്ടി ഒരുങ്ങുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കി മമ്മൂട്ടി നായകനാവുന്ന ‘അങ്കിൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ച കാര്യം ജോയ് മാത്യു തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇനി കുറച്ചു ദിവസം എഫ്‌ ബിയിൽ നിന്നും അവധിയെടുക്കാനും
ജോലിയെടുത്ത്‌ ജീവിക്കാനും തീരുമാനിച്ചു-അങ്ങിനെ
ഗിരീഷ്‌ ദാമോദറിന്ന് വേണ്ടി അങ്കിൾ എന്ന പേരിൽ ഒരു സിനിമാക്കഥ ഉണ്ടാക്കി - 
മമ്മുട്ടി അഭിനയിക്കാമെന്നും സമ്മതിച്ചു
അപ്പോൾ സിനിമ തുടങ്ങി 
നിങ്ങളുടെ പ്രാർഥനയും സഹകരണവും
ഉണ്ടാവണം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് ശരിക്കും പറവ? ഇച്ചാപ്പിയോ അസീബോ? അതോ ഷെയിനോ ഇമ്രാനോ? - ഇവരാരുമല്ല, അത് സൌബിനും ശ്രീനാഥ് ഭാസിയുമാണ്!