Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘രാമലീല ഗംഭീരം, ആര്‍ക്കും തോല്‍പ്പിക്കാനാകില്ല ഈ ഇഛാശക്തിയെ’ : വൈശാഖ്

അരുണ്‍, താങ്കളുണ്ടാകും മലയാള സിനിമയില്‍: വൈശാഖ്

‘രാമലീല ഗംഭീരം, ആര്‍ക്കും തോല്‍പ്പിക്കാനാകില്ല ഈ ഇഛാശക്തിയെ’ : വൈശാഖ്
, വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (11:26 IST)
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘രാമലീല’യെന്ന സിനിമ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ജനപ്രിയ നടന്‍ ദിലീപ് നായകനാകുന്ന ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തികഴിഞ്ഞു. ‘ഗംഭീരമെന്നാണ്’ രാമലീല കണ്ട സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 
 
സന്തോഷിക്കേണ്ട ഈ മണിക്കൂറുകളില്‍ സംവിധായകനായ അരുണ്‍ ഗോപി അനുഭവിക്കുന്ന പ്രതിസന്ധികള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്ന് വൈശാഖ് കുറിക്കുന്നു. ഒരു സംവിധായകന്റെ ഇഛാശക്തിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നും അരുണിനോട് തളരരുതെന്നും വൈശാഖ് പറയുന്നുണ്ട്. മലയാള സിനിമയില്‍ അരുണ്‍ ഗോപിയെന്ന സംവിധായകന്‍ ഏറെക്കാലം ഉണ്ടാകുമെന്നും വൈശാഖ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് തന്നെ വിജയി, എത്രകളിച്ചാലും ജനപ്രിയനൊപ്പമെത്താന്‍ കഴിയില്ല?! - വീഡിയോ