Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയദിനത്തില്‍ ഒരു റോസ് പുഷ്പം

പ്രണയദിനത്തില്‍ ഒരു റോസ് പുഷ്പം

സുബിന്‍ ജോഷി

, തിങ്കള്‍, 3 ഫെബ്രുവരി 2020 (19:30 IST)
പ്രണയദിനത്തില്‍ ഒരു ചുവന്ന റോസാപുഷ്പത്തിലൂടെ പരസ്പരം ഹൃദയം കൈമാറാനൊരുങ്ങുന്ന കമിതാക്കള്‍ക്കായി പൂക്കള്‍ വിടരുന്നത് തമിഴ്നാട്ടിലെ ഹോസൂരില്‍ നിന്ന്. 

ഹോസൂരിലെ അറുപതോളം പൂന്തോട്ട ഫാമുകളില്‍ വിരിയുന്ന റോസാ പുഷ്പങ്ങളിലൂടെയാണ് ലോകത്തിലെ ലക്ഷക്കണക്കിന് കമിതാക്കള്‍ മനസ്സിന്‍റെ പ്രണയ ഭാവങ്ങളെ ആര്‍ദ്രമായി തൊട്ടുണര്‍ത്തുന്നത്.

യൂറോപ്പ്, ഓസ്ട്രേലിയ, പശ്ചിമേഷ്യ, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലേയ്ക്കാണ് ഹോസൂരില്‍ നിന്ന് പ്രണയം കയറ്റി അയക്കുന്നത്. 

ഉള്ളിലുള്ള തീവ്രമായ പ്രണയത്തെ വിളിച്ചോതുന്ന ചുവന്ന റോസിന് തന്നെയാണ് വിപണിയില്‍ ആവശ്യക്കാര്‍‍. സഫലമായ ഒരു പ്രണയമാണ് ചുവപ്പിലൂടെ സംസാരിക്കുന്നതെന്നാണ് കമിതാക്കളുടെ ഭാഷ്യം. ചുവപ്പ് കഴിഞ്ഞാല്‍ മഞ്ഞ റോസയോടാണ് പ്രണയിതാക്കള്‍ക്ക് പഥ്യം. 

പ്രണയ ദിനത്തില്‍ ഒരു മഞ്ഞ റോസാപുഷ്പം സമ്മാനിക്കുന്നതോടെ നീ എന്‍റെ പ്രിയ സുഹുത്തെന്ന് പറഞ്ഞു ബുദ്ധിമുട്ടണ്ട, അത് നിന്‍റെ സൗഹുദം മുഴുവന്‍ അവള്‍ക്കു മുന്നില്‍ തുറന്നു വെയ്ക്കും.

ഓരോവര്‍ഷവും 50 ശതമാനമാണ് റോസാപുഷ്പം വില്‍പ്പന വര്‍ധിക്കുന്നത്. പ്രത്യേകിച്ചു ഫെബ്രുവരിയില്‍. ഇതിനു പുറമെയാണ് ആഭ്യന്തര വിപണിയിലെ വില്‍പ്പന. രാജ്യത്ത് വിരിയുന്ന റോസാപുഷ്പങ്ങളുടെ 35 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കര്‍ണാടക - തമിഴ്നാട് അതിര്‍ത്തിയിലെ ഹോസൂരില്‍ നിന്നാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവന്റെ ആദ്യ നോട്ടമെത്തുന്നത് കാലിലേക്കാണോ? കാരണമിത്