Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതാപിതാക്കളുടെ സമ്മതമില്ലാതെ പ്രണയിച്ച് വിവാഹം ചെയ്യില്ല, പ്രണയദിനത്തിൽ പ്രതിജ്ഞയെടുക്കാനൊരുങ്ങി 10,000 കുട്ടികൾ !

മാതാപിതാക്കളുടെ സമ്മതമില്ലാതെ പ്രണയിച്ച് വിവാഹം ചെയ്യില്ല, പ്രണയദിനത്തിൽ പ്രതിജ്ഞയെടുക്കാനൊരുങ്ങി 10,000 കുട്ടികൾ !
, ബുധന്‍, 13 ഫെബ്രുവരി 2019 (15:09 IST)
സൂറത്ത്: പ്രണയത്തെക്കുറിച്ച് മാത്രം അളുകൾ ചർച്ച ചെയ്യുന്ന ദിവസമാണ് വാലന്റൈൻസ് ഡേ. എന്നാൽ എതേ ദുവസം വ്യത്യസ്തമായ ഒരു പ്രതിഞ്ഞ എടുക്കാൻ തയ്യാറെടുക്കുകയാണ് ഗുജറാത്തിൽ സ്കൂൾ വിദ്യാർത്ഥികൾ. തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ സമ്മതമില്ലാതെ പ്രണയിച്ച് വിവാഹം ചെയ്യില്ല എന്നാണ് ഗുജറാത്തിലെ 10,000 സ്കൂൾ വിദ്യാർത്തികൾ പ്രണയ ദിനത്തിൽ പ്രതിഞ്ഞ എടുക്കാൻ ഒരുങ്ങുന്നത്.
 
സൂറത്തിലെ 12 സ്കൂളുകളിൽനിന്നുമുള്ള വിദ്യാർത്ഥികളാണ് ഈ പ്രതിജ്ഞയെടുക്കുക. മാതാപിതാക്കളുടെ മാർഗ നിർദേശങ്ങളുടെ പ്രധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുകയാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പരിപാടിയുടെ സംഘാടകരായ സ്കൂൾ അധികൃതർ പറയുന്നു. പ്രണയ ദിനത്തിൽ അതത് സ്കൂളുകളിൽ വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കും.
 
പ്രണയിച്ച് ഒളിച്ചോളിയുള്ള വിവാഹങ്ങൾ കൂടിവരികയും ഇത്തരം വിവാഹ ബന്ധങ്ങൾ വളരെ വേഗത്തിൽ തന്നെ തകരുകയും ചെയ്യുന്ന സ്ഥിതി നിലവിലുണ്ട്. അതിനാൽ ജീവിതത്തിലെ ഓരോ കാര്യങ്ങളിലും കുട്ടികൾ തീരുമാനമെടുക്കേണ്ടത് മാതാപിതാക്കളുടെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന് പരിപാ‍ടിയുടെ സംഘാടകർ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോവ ബീച്ചിൽ കുളിക്കുകയായിരുന്ന യുവതിയെ പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ച് സൈനികൻ, പിന്നീട് സംഭവിച്ചതിങ്ങനെ