Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂണിയന്‍ ബജറ്റ് 2018: മിനിമം കൂലിയും പെൻഷനും ധനമന്ത്രി പരിഗണിക്കാതിരിക്കുമോ ?

യൂണിയന്‍ ബജറ്റ് 2018: മിനിമം കൂലിയും പെൻഷനും ധനമന്ത്രി പരിഗണിക്കാതിരിക്കുമോ ?
ന്യൂഡല്‍ഹി , ചൊവ്വ, 30 ജനുവരി 2018 (14:02 IST)
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാണെന്നിരിക്കെ സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരംഭിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൂടുതല്‍ തുക ഇതിനായി അനുവദിക്കുകയും ചെയ്തു. ഈ ബജറ്റില്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് മിനിമം കൂലിയും പെൻഷനും. ഈ സര്‍ക്കാരില്‍ ഏറെ വിവാദം സൃഷ്ടിച്ചു കഴിഞ്ഞ കാര്യങ്ങളാണ് ഇവ രണ്ടും.   
 
നിലവിൽ വാർധക്യകാല പെൻഷനായി നൽകുന്ന 200 രൂപ തീരെ കുറവാണെന്ന വ്യാപക പരാതി എല്ലായിടത്തുനിന്നും ഉയർന്നിട്ടുണ്ട്. വരുന്ന ബജറ്റിലെങ്കിലും ഈ തുക സര്‍ക്കാര്‍ ഉയർത്തിയേക്കുമെന്നു തന്നെയാണ് പ്രതീക്ഷ. അതുപോലെ ഒരു തൊഴിലാളിക്ക് ദിവസം കുറഞ്ഞത് 350 രൂപ എന്നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കൂലി. ഈ തുക ഇരട്ടിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 
 
ഒരു വ്യക്തി മാത്രം പണിയെടുക്കുന്ന കുടുംബത്തിന്റെ പ്രതിമാസം വരുമാനം  9100 രൂപ എന്നത് 18000 രൂപയായി ഉയര്‍ത്തണമെന്ന് നിര്‍ദേശം മുന്നോട്ടുവെക്കുമ്പോള്‍ മിനിമം കൂലി 21000 രൂപയായി ഉയർത്താനാണ് വ്യാപാരികൾ കേന്ദ്ര ധനകാര്യമന്ത്രിയോടു നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ധനമന്ത്രി വരുന്ന ബജറ്റില്‍ പരിഗണിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാണി ഇടത്തോട്ടെന്ന് വ്യക്തം; കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസ് സര്‍ക്കാരുകള്‍ - രൂക്ഷവിമര്‍ശനവുമായി മുഖപത്രം