Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂണിയന്‍ ബജറ്റ് 2018: കാർഷിക മേഖലയിൽ കൂടുതല്‍ ഉണർവുണ്ടാക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ വർദ്ധന !

യൂണിയന്‍ ബജറ്റ് 2018: കാർഷിക മേഖലയിൽ കൂടുതല്‍ ഉണർവുണ്ടാക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ വർദ്ധന !
ന്യൂഡല്‍ഹി , ചൊവ്വ, 30 ജനുവരി 2018 (12:42 IST)
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാരിക്കെ സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കും. കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയെ ശക്തമായ തിരിച്ചടി നല്‍കിയ ഒന്നാണ് കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധി. അതുകൊണ്ടു തന്നെ വരുന്ന ബജറ്റിൽ കാർഷിക മേഖലയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നൽകുകയെന്ന സൂചനയും അരുൺ ജയ്റ്റ്ലി നല്‍കി. 
 
കഴിഞ്ഞ ബജറ്റിൽ കാർഷിക വായ്പയ്ക്ക് മാത്രമായി 10 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍ വരുന്ന ബജറ്റിൽ ഇത് 11 ലക്ഷം കോടി രൂപയായി ഉയർത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് കാർഷിക മേഖലയിൽ മാത്രം ഒരു ലക്ഷം കോടി രൂപയുടെ വർദ്ധനവുണ്ടായേക്കുമെന്ന് സാരം.  
 
നിലവിൽ ഒമ്പതു ശതമാനമാണ് കാർഷിക വായ്പയുടെ പലിശ നിരക്ക്. അതിൽ രണ്ടു ശതമാനമാണ് സർക്കാർ സബ്സിഡിയായി നൽകുന്നത്. മൂന്നു ലക്ഷം രൂപ വരെ ഏഴു ശതമാനം പലിശ നിരക്കിലാണ് വായ്പയായി ലഭിക്കും. മാത്രമല്ല കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു മൂന്ന് ശതമാനം പലിശ ഇളവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വരുന്ന ബജറ്റിലും ഈ ആനുകൂല്യങ്ങളെല്ലാം തുടരുമെന്നു മാത്രമല്ല, ഗ്രാമീണ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും നബാർഡ് പലിശ സബ്സിഡി നൽകുകയും ചെയ്യും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതു ബജറ്റ് 2018: കാർഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നൽകുമെന്ന് അരുൺ ജയ്റ്റ്ലി