Select Your Language

Notifications

webdunia
webdunia
webdunia
webdunia

LuLu IPO: ഓഹരിവിപണിയിൽ വമ്പൻ ഐപിഒയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്, ഇരട്ട ലിസ്റ്റിംഗിന് സാധ്യത

yousaf Ali Lulu Group

അഭിറാം മനോഹർ

, വ്യാഴം, 8 ഫെബ്രുവരി 2024 (19:49 IST)
yousaf Ali Lulu Group
പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. നൂറ് കോടി ഡോളര്‍(8,300 കോടി) സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐപിഒ ഈ വര്‍ഷം രണ്ടാം പകുതിയോടെ ഉണ്ടാകും. റിയാദ്,അബുദാബി എന്നിവിടങ്ങളിലായി ഇരട്ട ലിസ്റ്റിംഗ് ചെയ്യാനാണ് കമ്പനി ആലോചിക്കുന്നത്.
 
ഗള്‍ഫ് മേഖലയില്‍ ഇരട്ട ലിസ്റ്റിംഗ് എന്നത് അത്ര സാധാരണമല്ല. 2022ല്‍ അമേരിക്കാന ഗ്രൂപ്പാണ് ആദ്യമായി ഇത്തരത്തില്‍ ഇരട്ട ലിസ്റ്റിംഗ് നടത്തിയത്. ഗള്‍ഫിലും നോര്‍ത്ത് അമേരിക്കയിലുമായി കെ എഫ് സി, പിസ ഹട്ട് റസ്‌റ്റോറന്റുകള്‍ നടത്തുന്ന കമ്പനിയാണ് അമേരിക്കാന ഗ്രൂപ്പ്. ഏകദേശം 800 കോടി ഡോളറാണ്(65,600 കോടി) ലുലു ഗ്രൂപ്പിന്റെ ആസ്തി. 26 രാജ്യങ്ങളിലായി 70,000ത്തോളം തൊഴിലാളികളാണ് ലുലു ഗ്രൂപ്പിന് കീഴില്‍ പണിയെടുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷ്യം തെരെഞ്ഞെടുപ്പ്,കേരളത്തിൽ നിന്നും അയോധ്യയിലേക്ക് 24 സ്പെഷ്യൽ ട്രെയിനുകൾ, ആദ്യ വണ്ടി നാളെ