Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടം, മാനഹാനി, ബൈജൂസിനെ കോടതി കയറ്റാന്‍ ബിസിസിഐയും

കടം, മാനഹാനി, ബൈജൂസിനെ കോടതി കയറ്റാന്‍ ബിസിസിഐയും
, വ്യാഴം, 30 നവം‌ബര്‍ 2023 (19:14 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട് പ്രമുഖ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെതിരെ നാഷണല്‍ കമ്പനി ലോ െ്രെടബ്യൂണലില്‍ പരാതി നല്‍കി ബിസിസിഐ. സെപ്റ്റംബര്‍ എട്ടിന് കേസ് ഫയല്‍ ചെയ്‌തെങ്കിലും നവംബര്‍ 15നാണ് കേസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. ഡിസംബര്‍ 22നാകും കേസില്‍ വാദം കേള്‍ക്കുക.
 
കുടിശ്ശികയിനത്തില്‍ ഏകദേശം 160 കോടി രൂപയാണ് ബൈജൂസ് ബിസിസിഐയ്ക്ക് നല്‍കാനുള്ളത്. കുടിശ്ശിക തീര്‍ക്കാന്‍ തയ്യാറാണെന്ന് ബൈജൂസ് ഇതിനിടെയില്‍ വ്യക്തമാക്കി. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബിസിസിഐയുമായി ബ്രാന്‍ഡിംഗ് പങ്കാളിത്തം പുതുക്കേണ്ടതില്ലെന്ന് ബൈജൂസ് തീരുമാനിച്ചത്. എന്നാല്‍ 2023 മാര്‍ച്ച് വരെ തുടരണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. ബിസിസിഐയുമായി 2023 അവസാനം വരെയായിരുന്നു ബൈജൂസിന്റെ കരാര്‍. 2022 സെപ്റ്റംബര്‍ വരെയുള്ള പണം ബൈജൂസ് ബിസിസിഐയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അര്‍ജന്റീന പരിശീലകനെ വലവീശി റയല്‍ മാഡ്രിഡ്, സ്‌കലോണിയുടെ മുന്നിലുള്ളത് വമ്പന്‍ ഓഫര്‍