Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gold Price Kerala: 50,000 കടക്കുമോ സ്വർണ്ണവില, ഇന്നും വിലയിൽ വർധനവ്

Gold Price Kerala: 50,000 കടക്കുമോ സ്വർണ്ണവില, ഇന്നും വിലയിൽ വർധനവ്

അഭിറാം മനോഹർ

, വ്യാഴം, 14 മാര്‍ച്ച് 2024 (12:31 IST)
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ശനിയാഴ്ച 48,600ലെത്തിയ സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. എന്നാല്‍ സ്വര്‍ണവില റെക്കോര്‍ഡ് നിലവാരവും കടന്ന് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് വീണ്ടും തിരിച്ചുകയറ്റത്തിലാണ്. ഇന്ന് 200 രൂപ ഉയര്‍ന്ന് 48,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6060 രൂപയായി.
 
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം ഉയര്‍ന്നാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡായ 48,600ലേക്ക് എത്തിയത്. തുടര്‍ന്ന് ഇന്നലെ 320 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് 200 രൂപ വര്‍ധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ഇത്തവണ മത്സരിക്കുന്നത് മൂന്നുസഭകളും കണ്ട രണ്ടുപേര്‍