Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍; പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് പൊരുതി തോറ്റു

ഒളിമ്പിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ശ്രീകാന്ത് പൊരുതി തോറ്റു

ഒളിമ്പിക്‌സ്  ബാഡ്മിന്റണ്‍; പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് പൊരുതി തോറ്റു
റിയോ ഡി ജെനീറോ , വ്യാഴം, 18 ഓഗസ്റ്റ് 2016 (07:44 IST)
റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയുയര്‍ത്തിയ ഇന്ത്യന്‍ താരം ശ്രീകാന്തിന് തോല്‍വി. ചൈനയുടെ ലിന്‍ ഡാനിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെട്ടത്.
 
വാശിയേറിയ മത്സരത്തില്‍ ആദ്യ സെറ്റ് കൈവിട്ടു പോയെങ്കിലും അപ്രതീക്ഷിത തിരിച്ചു വരവിലൂടെ ശ്രീകാന്ത് രണ്ടാം സെറ്റ് നേടി. ഒളിമ്പിക്‌സ് മുന്‍ സ്വര്‍ണമെഡല്‍ ജേതാവായ ലിന്‍ ഡാനിനോട് വിജയിക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചുവെങ്കിലും അവസാന സെറ്റില്‍ നേരിയ പിഴവുകള്‍ ശ്രീകാന്തിന് വിനയായി. 
 
അട്ടിമറി വിജയത്തോടെ ലോക അഞ്ചാം നമ്പര്‍ സ്ഥാനത്തുള്ള ഡാനിഷ് താരം യാന്‍ യോര്‍ഗേഴ്‌സണെ പരാജയപ്പെടുത്തിയായിരുന്നു ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. എന്നാല്‍ ക്വാര്‍ട്ടറില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വിജയം കണ്ടെത്താന്‍ സാധിച്ചില്ല. സ്‌കോര്‍: 621, 2111, 1821

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം കുറിക്കാൻ വീണ്ടും ബോൾട്ട്; ഗാട്‌ലിനും ബ്ലേക്കും പുറത്ത്