Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രം കുറിക്കാൻ വീണ്ടും ബോൾട്ട്; ഗാട്‌ലിനും ബ്ലേക്കും പുറത്ത്

200 മീറ്ററിൽ ബോൾട്ട് ഫൈനലിൽ

ചരിത്രം കുറിക്കാൻ വീണ്ടും ബോൾട്ട്; ഗാട്‌ലിനും ബ്ലേക്കും പുറത്ത്
റിയോ ഡി ജനീറോ , വ്യാഴം, 18 ഓഗസ്റ്റ് 2016 (07:41 IST)
ചരിത്രം കുറിക്കാൻ റിയോയിൽ വീണ്ടും ഉസൈൻ ബോൾട്ട്. പുരുഷ വിഭാഗം 200 മീറ്റർ സെമിയിൽ ബോൾട്ട് ഫൈനൽ യോഗ്യത നേടി. രണ്ടാം ഹീറ്റ്സിൽ ഒന്നാമനായി 19.78 സെക്കൻഡു കൊണ്ടാണ് ബോൾട്ട് ഓടിയെത്തിയത്. അതേസമയം, ബോൾട്ടിനു വെല്ലുവിളിയുയർത്തുമെന്നു പ്രതീക്ഷിച്ച യുഎസിന്റെ ജസ്റ്റിൻ ഗാട്‌ലിനും ജമൈക്കയുടെ യൊഹാൻ ബ്ലേക്കും യോഗ്യത നേടാതെ പുറത്തായി. ഫൈനലിൽ പോലും ഇവർക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. മൂന്നാം ഹീറ്റ്സിൽ മൂന്നാമതായാണ് ഗാട്‌ലിൻ ഫിനിഷ് ചെയ്തത്. അതേസമയം, മൂന്നാം ഹീറ്റ്സിൽ ആറാമതായാണ് ബ്ലേക്ക് ഫിനിഷ് ചെയ്തത്. 
 
വനിതകളുടെ 200 മീറ്ററിൽ ജമൈക്കയുടെ എലെയ്ൻ തോംസണിന് സ്വർണം. 100 മീറ്ററിലും എലെയ്ൻ സ്വർണം നേടിയിരുന്നു. ഡബിൾ സ്വർണമാണ് എലെയ്ന് ലഭിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിപ്പുകൾ വെറുതെയായില്ല; ഇന്ത്യയ്ക്ക് ആദ്യ മെഡൽ, ഗുസ്തിയിൽ സാക്ഷി മാലിക്കിന് വെങ്കലം