Select Your Language

Notifications

webdunia
webdunia
webdunia
webdunia

വര്‍ഗീയ ആഹ്വാനവുമായി മേജര്‍ രവി; ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പിലെ ശബ്ദരേഖ പുറത്ത് !

വര്‍ഗീയ ആഹ്വാനവുമായി മേജര്‍ രവി !

വര്‍ഗീയ ആഹ്വാനവുമായി മേജര്‍ രവി; ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പിലെ ശബ്ദരേഖ പുറത്ത് !
തിരുവനന്തപുരം , ബുധന്‍, 8 നവം‌ബര്‍ 2017 (14:37 IST)
വര്‍ഗീയ ആഹ്വാനവുമായി മേജര്‍ രവി. ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പിലെ ശബ്ദരേഖ പുറത്ത്. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദസന്ദേശം രേഖയാണ് പുറത്തായിരിക്കുന്നത്.
 
ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദസന്ദേശത്തെ അടിസ്ഥാനമാക്കി ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇനിയും ഹിന്ദു ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവി പറയുന്നു.
 
രാവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്. ഇന്നവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും രവി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ഗീയ വിഷം ചീറ്റിയ മേജർ രവിക്കൊരു മറുപടി...; ഞെരളത്ത് ഹരിഗോവിന്ദന്റെ വാക്കുകള്‍ വൈറലാകുന്നു