Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തനംതിട്ട ജില്ലയിൽ കയറാൻ പാടില്ല; കർശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം - പുറത്തിറങ്ങുന്നത് 21 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം

കൊച്ചി , വെള്ളി, 7 ഡിസം‌ബര്‍ 2018 (11:34 IST)
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് അറസ്‌റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദേശിച്ചു. രണ്ടു പേരുടെ ആൾ ജാമ്യം വേണമെന്നും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പാസ്‌പോർട്ടും സുരേന്ദ്രൻ കെട്ടിവയ്‌ക്കണമെന്നും കോടതി വ്യക്തമാക്കി.

സമാനമായ മറ്റു കുറ്റകൃതങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും കോടതി ജാമ്യ വ്യവസ്ഥയില്‍ കോടതി വ്യക്തമാക്കി. എന്തൊക്കെ ഉപാധികൾ ഉൾപ്പെടുത്തണമെന്ന അഭിപ്രായം ആരാഞ്ഞപ്പോഴാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥ സർക്കാർ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചിരിക്കുന്നത്. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രൻ മോചിതനാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകള്‍ ട്രെയിനില്‍ നിന്നും കാമുകനൊപ്പം പോയി, പരിഭ്രാന്തയായ അമ്മ അപായചങ്ങല വലിച്ച് നിലവിളിച്ച് ഇറങ്ങിയോടി - സംഭവം തലശേരിയില്‍