Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി; അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി; അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 ഏപ്രില്‍ 2024 (16:00 IST)
പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂവെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ ഈ ആവശ്യം ഹൈക്കോടതിയും തള്ളിയിരുന്നു.
 
2022 ഒക്ടോബര്‍ 14ന് കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തമിഴ്നാട് പളുകലിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. കാര്‍പിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ ചെന്നതെന്ന ഫൊറന്‍സിക് ഡോക്ടറുടെ മൊഴി നിര്‍ണായകമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ അധ്യാപക നിയമനത്തിലെ അഴിമതി, 2016ലെ നിയമനങ്ങളെല്ലാം റദ്ദാക്കി,ശമ്പളം തിരികെ നൽകണമെന്ന് ഹൈക്കോടതി