Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിസ്ഥലങ്ങളില്ലെങ്കില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടണം; കേരള ഹൈക്കോടതി

കളിസ്ഥലങ്ങളില്ലെങ്കില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടണം; കേരള ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

, ശനി, 13 ഏപ്രില്‍ 2024 (17:26 IST)
കളിസ്ഥലങ്ങള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാണെന്നും കളിസ്ഥലങ്ങള്‍ ഇല്ലെങ്കില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നു കേരള ഹൈക്കോടതി പറഞ്ഞു. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
 
നാലുമാസങ്ങള്‍ക്കുള്ളില്‍ സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ എത്ര അളവില്‍ വേണം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് സര്‍ക്കാരിന് ഈ നിര്‍ദ്ദേശം നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vishu Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ നേരാം മലയാളത്തില്‍