Select Your Language

Notifications

webdunia
webdunia
webdunia
webdunia

അണക്കെട്ടുകൾ തുറന്നുവിട്ടത് ഉചിതമായ നടപടി: രമേശ് ചെന്നിത്തല

അണക്കെട്ടുകൾ തുറന്നുവിട്ടത് ഉചിതമായ നടപടി: രമേശ് ചെന്നിത്തല

അണക്കെട്ടുകൾ തുറന്നുവിട്ടത് ഉചിതമായ നടപടി: രമേശ് ചെന്നിത്തല
തിരുവനന്തപുരം , വെള്ളി, 5 ഒക്‌ടോബര്‍ 2018 (15:01 IST)
സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതോടെ അണക്കെട്ടുകൾ ക്രമമായി തുടറുവിട്ടത് ഉചിതമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണ മഴ ശക്തമായപ്പോഴും ഇതു തന്നെ ചെയ്തിരുന്നെങ്കില്‍ 483 പേരുടെ മരണത്തിനും, വന്‍ നാശ നഷ്ടത്തിനും ഇടയാക്കിയ പ്രളയം ഒഴിവാക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
 
'അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ഇപ്പോഴത്തെ സര്‍ക്കാര്‍ അംഗീകരിച്ചത് നന്നായി. അപകട മേഖലയിലുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ചെയ്യണം. എല്ലായിടത്തും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണം.
 
ഇത്തവണ ന്യുനമര്‍ദ്ദത്തെത്തുടര്‍ന്ന് തീവ്രമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ നടപടികളും മുന്‍ കരുതലുകളും സ്വീകരിക്കണ'മെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്വാസവും ജോലിയും രണ്ട്: സേനയിൽ സ്ത്രീ പുരുഷ വ്യത്യസമില്ല, ശബരിമലയിൽ ഉടൻ വനിതാ പൊലീസുകാരെ നിയമിക്കുമെന്ന് ഡി ജി പി