Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടര്‍ന്നും കായല്‍ നികത്തുമെന്ന വെല്ലുവിളി; തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചു - സിപിഎം സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്യും

തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചു

തുടര്‍ന്നും കായല്‍ നികത്തുമെന്ന വെല്ലുവിളി; തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചു - സിപിഎം സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം , ബുധന്‍, 1 നവം‌ബര്‍ 2017 (16:33 IST)
മന്ത്രി തോമസ് ചാണ്ടിയുടെ പരസ്യ വെല്ലുവിളിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിനുശേഷം മുറിയിലേക്കു വിളിച്ചുവരുത്തിയായിരുന്നു ശാസന. സർക്കാരിന്റെ ജാഥ നടക്കുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ നടത്തിയത് ഉചിതമായില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പിണറായി മുന്നറിയിപ്പ് നൽകി.

അതേസമയം, ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തോമസ് ചാണ്ടി വിഷയം പരിഗണിച്ചില്ല. മന്ത്രിയുടെ വെല്ലുവിളി സംബന്ധിച്ച വിവാദം തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. അതിനിടെ  മന്ത്രിയുടെ വെല്ലുവിളിയെ സിപിഎം നേതൃത്വവും ശക്തമായി അപലപിച്ചു.

ചൊവ്വാഴ്ച കുട്ടനാട്ടിലെ ജനജാഗ്രത യാത്രയുടെ സ്വീകരണ ചടങ്ങിലായിരുന്നു തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ച് വിവാദ പ്രസ്‌താവന നടത്തിയത്. ഭൂമി കൈയേറ്റവുമായി സംബന്ധിച്ച് തനിക്കെതിരെ ചെറുവിരൽപോലും അനക്കാൻ അന്വേഷണ സംഘത്തിനു കഴിയില്ലെന്നും വേണ്ടിവന്നാല്‍ ഇനിയും കായല്‍ നികത്തുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദ് നല്ല നടന്‍ തന്നെ; പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റി - കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍