Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമൂഹികമായി നാം നേടിയ മുന്നേറ്റങ്ങളെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപിക്കണം: മുഖ്യമന്ത്രി

കോർപറേറ്റുകൾക്കു കൂടുതൽ ആനുകൂല്യം നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി

സാമൂഹികമായി നാം നേടിയ മുന്നേറ്റങ്ങളെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം , ബുധന്‍, 1 നവം‌ബര്‍ 2017 (08:01 IST)
സംസ്ഥാനത്തിന്റെ ഭൗതിക പശ്ചാത്തല സൗകര്യങ്ങളെ ആധുനികവൽക്കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവ ഉദാരവൽക്കരണത്തിന്റെ ചുവടു പിടിച്ചുകൊണ്ടും മറ്റു സംസ്ഥാനങ്ങളുമായി മത്സരിച്ചും കോർപറേറ്റുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ സാധ്യമല്ലെന്നും കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 
 
നമ്മുടെ ഉന്നത വിദ്യാഭ്യാസം വിപുലപ്പെടുത്തണെം. മാത്രമല്ല അതിന്റെ ഗുണനിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയർത്താനും നമുക്ക് കഴിയണം. ഇതിനായി കോർപറേറ്റ് ആശ്രിതത്വം ഒഴിവാക്കി പൊതുനിക്ഷേപവും സാമൂഹിക നിയന്ത്രണത്തിലുള്ള നിക്ഷേപവും വർധിപ്പിക്കുക എന്നതാണ് ഉചിതമായ ബദല്‍ മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. 
 
ആദിവാസികൾ, പട്ടികവിഭാഗക്കാർ , പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്നവര്‍ തുടങ്ങിയവരെയെല്ലാം കൈപിടിച്ചു നടത്തുകയും ദാരിദ്യ്രത്തിന്റെ തുരുത്തുകൾ ഇല്ലാതാക്കുക എന്നതുമാണ് ഈ സർക്കാരിന്റെ കർമപദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
സാമൂഹികമായി നാം നേടിയ മുന്നേറ്റങ്ങളെ തകർക്കുന്നതിനായി നടക്കുന്ന എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപിക്കണം. പുതിയകാലഘട്ടത്തിന്റെ വെല്ലുവിളികളെ ആർജവത്തോടെ ഏറ്റെടുക്കണം. അതിലൂടെ ഐക്യകേരള സങ്കൽപത്തെ ശക്തമാക്കിയും മതേതര ജനാധിപത്യ അഴിമതിരഹിത നവകേരളം കെട്ടിപ്പടുക്കാൻ ഒരുമിച്ചു പ്രതിജ്ഞചെയ്യണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള നാടിന് ഇന്ന് 61-ാം പിറന്നാള്‍