Select Your Language

Notifications

webdunia
webdunia
webdunia
webdunia

വട്ടീൽ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാ സംഘടനകൾക്ക്; സിനിമാ സമരത്തിനെതിരെ വിമര്‍ശനവുമായി ഗണേഷ്‌കുമാര്‍

സിനിമാക്കാര്‍ തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്ന് ഗണേഷ്‌കുമാര്‍

വട്ടീൽ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സിനിമാ സംഘടനകൾക്ക്; സിനിമാ സമരത്തിനെതിരെ വിമര്‍ശനവുമായി ഗണേഷ്‌കുമാര്‍
, ചൊവ്വ, 20 ഡിസം‌ബര്‍ 2016 (10:35 IST)
സമരം നടത്തുന്ന സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. വട്ടീല്‍ ഇട്ട ഞണ്ടിന്റെ സ്വഭാവമാണ് സംഘടനകൾക്ക്. അവര്‍ തന്നെയാണ് ഇത്തരം പ്രതിസന്ധി ഉണ്ടാക്കുന്നത്. എന്നെങ്കിലും സിനിമ പച്ചപിടിച്ചു വന്നാല്‍ അന്നു സമരമെന്നാണ് കൂറേക്കാലമായുള്ള ഇവിടുത്തെ രീതി. അന്യായമായ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് സര്‍ക്കാര്‍ നിയമം വഴി ഇടപെടണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.  
 
തമിഴ്‌നാട്ടിലുള്ള പോലെ ഇവിടെയും ഇതിനായി നിയമം കൊണ്ടുവരണം. ടിക്കറ്റിന് 350 മുതൽ 500 രൂപ വരെ തിയറ്റുകൾ വാങ്ങുന്നത് അന്യായമാണ്. ചാർജ് കൂട്ടിയതു കൊണ്ടാണ് പുലിമുരുകൻ 100 കോടിയും പ്രേമം അൻപതു കോടിയും കടന്നത്. സിനിമ പ്രതിസന്ധിയില്‍ ഇന്ന് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കാനിരിക്കുകയാണ്. അതിനിടയിലാണ് സിനിമ വ്യവസായത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ഗണേഷ്‌കുമാറിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്‌ആര്‍ടിസി കുറഞ്ഞ യാത്രാനിരക്ക് ഉയര്‍ത്തി; സ്വകാര്യബസുകളുടെ ആവശ്യം അംഗീകരിക്കാതെ സര്‍ക്കാര്‍