Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്‌ആര്‍ടിസി കുറഞ്ഞ യാത്രാനിരക്ക് ഉയര്‍ത്തി; സ്വകാര്യബസുകളുടെ ആവശ്യം അംഗീകരിക്കാതെ സര്‍ക്കാര്‍

കെ എസ് ആര്‍ ടി സി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

കെഎസ്‌ആര്‍ടിസി കുറഞ്ഞ യാത്രാനിരക്ക് ഉയര്‍ത്തി; സ്വകാര്യബസുകളുടെ ആവശ്യം അംഗീകരിക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം , ചൊവ്വ, 20 ഡിസം‌ബര്‍ 2016 (10:17 IST)
സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ബസുകളിലെ മിനിമം നിരക്ക് ഉയര്‍ത്തി. ആറു രൂപയില്‍ നിന്ന് ഏഴു രൂപയായാണ് മിനിമം ചാര്‍ജ് ഉയര്‍ത്തിയത്. ഇന്നുചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
 
അതേസമയം, മിനിമം നിരക്ക് ഏഴു രൂപയില്‍ നിന്ന് ഒമ്പതു രൂപയാക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. നിലവില്‍ സ്വകാര്യ ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് ഏഴു രൂപയും കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് ആറു രൂപയുമായിരുന്നു. 
 
കെ എസ് ആര്‍ ടി സിയിലെ ഈ ആറു രൂപയാണ് ഏഴു രൂപയായി ഉയര്‍ത്തിയത്. കെ എസ് ആര്‍ ടി സിയുടെ ആവശ്യപ്രകാരമാണ് ഈ ചാര്‍ജ് വര്‍ദ്ധന.
 
അതേസമയം, കുറഞ്ഞ യാത്രാനിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഒരു വിഭഗം സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി കഴിഞ്ഞു. ക്രിസ്മസും ന്യൂ ഇയറും കഴിഞ്ഞാല്‍ സമരത്തിലേക്ക് നീങ്ങാനാണ് ഇവര്‍ ആലോചിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചലച്ചിത്രനടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു