Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസ് ആയിരുന്ന സമയത്ത് പോലും കൈപ്പത്തിക്ക് കുത്താന്‍ കഴിഞ്ഞിട്ടില്ല, മലപ്പുറം ഇനിയും പച്ചയായി കാണരുത്; വി പി സാനു പ്രതീക്ഷയാണെന്ന് മുന്‍ കെഎസ്‌യു നേതാവ്

ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാന്‍ വയ്യ...

കോണ്‍ഗ്രസ് ആയിരുന്ന സമയത്ത് പോലും കൈപ്പത്തിക്ക് കുത്താന്‍ കഴിഞ്ഞിട്ടില്ല, മലപ്പുറം ഇനിയും പച്ചയായി കാണരുത്; വി പി സാനു പ്രതീക്ഷയാണെന്ന് മുന്‍ കെഎസ്‌യു നേതാവ്
, ചൊവ്വ, 12 മാര്‍ച്ച് 2019 (11:04 IST)
ഇത്തവണയും ഇലക്ഷന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത് സോഷ്യൽ മീഡിയകളിൽ ആണ്. മുന്‍ കെഎസ്‌യു നേതാവായിരുന്ന ജസ്‌ല മാടശ്ശേരി സിപിഎം സ്ഥാനാര്‍ഥിയായ വി പി സാനുവിനെ പിന്തുണച്ചിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്.
 
കുഞ്ഞാലിക്കുട്ടിക്കെതിരെയും മലപ്പുറം പച്ചയാകുന്നത് കാണാന്‍ താല്‍പര്യം ഇല്ലെന്നും ഈ മുന്‍ കെഎസ്‌യു നേതാവുമായിരുന്ന ജസ്‌ല പറയുന്നു. കോണ്‍ഗ്രസ് ആയിരുന്ന സമയത്ത് പോലും കൈപ്പത്തിക്ക് കുത്താന്‍ കഴിഞ്ഞിട്ടില്ല, ഏണിക്ക് കുത്താന്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ട് നോട്ടക്ക് ആണ് കുത്തിയത്. പക്ഷേ ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്നും വി പി സാനു ഒരു പ്രതീക്ഷയാണെന്നും ജസ്‌ല പറയുന്നു.
 
പോസ്റ്റിന്റെ പൂർണരൂപം:
 
VP സാനു, പ്രതീക്ഷയാണ്. മാറ്റമാവുമെന്ന് പ്രതീക്ഷിക്കുന്നു. തോല്‍വിയോ വിജയമോ ആവട്ടെ കാലാകാലവും മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികള്‍ക്ക് കുടപിടിക്കുന്നതിനെക്കാള്‍ സന്തോഷമുണ്ട്.
 
ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാന്‍ വയ്യ. കോണ്‍ഗ്രസ്സ് പ്രവര്‍ത്തന കാലത്ത് പോലും കൈപ്പത്തിക്ക് വോട്ട് കുത്താന്‍ കഴിഞ്ഞിട്ടില്ല കോണിക്ക് കുത്താന്‍ സൗകര്യമില്ലാത്തത് കൊണ്ട് മറ്റൊന്നിനും കുത്താന്‍ മനസ്സനുവദിക്കാത്തത് കൊണ്ട് നോട്ടയെ ശരണം പ്രാപിച്ചു. ഇത്തവണ തീരുമാനം ഞാനും എന്‍റെ കൂട്ടുകാരും തിരുത്തുന്നു. 
 
ഒരു ചെറിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യുവതകള്‍ കടന്ന് വരട്ടെ. ഒപ്പം മാറ്റവും. മലപ്പുറത്ത് LDF നൊപ്പം. കോണി വഴി കേറിയാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്ന് തിരിച്ചറിവുള്ള പുതു തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ. തോല്‍വിയായാലും വിജയമായാലും മാറ്റത്തിലേക്കൊരു ചുവടാവാന്‍ VP sanu വിന് കഴിയട്ടെ. 
 
മലപ്പുറത്ത് കഞ്ഞിക്കുട്ടികള്‍ തന്നെ എന്നതില്‍ നിന്നൊരു തിരുത്ത് ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്നതിന് ആരുടേം സമ്മതം വേണ്ടല്ലോ. ഭൂരിപക്ഷം കുറക്കാനെങ്കിലും ആവും. ഒരു മാറ്റത്തിന്‍റെ തലമുറ കൂടെയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഴിമതി കേസും സരിത കേസും ഒതുക്കി തീർക്കാനുള്ള നീക്കം? കേരളാ കോൺഗ്രസിൽ പൊട്ടിത്തെറി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി രാജിവച്ചു