Select Your Language

Notifications

webdunia
webdunia
webdunia
webdunia

58 വർഷങ്ങൾക്ക് ശേഷം മോദിയുടെ തട്ടകത്തില്‍ രണ്ടുംകൽപ്പിച്ച് കോണ്‍ഗ്രസ്, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കു ഉയർത്തിക്കാട്ടുമോ? തീരുമാനം ഇന്ന്!

ലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന യോഗത്തിൽ പ്രകടന പത്രിക സംബന്ധിച്ച ചർച്ചകളും ഉയരും.

58 വർഷങ്ങൾക്ക് ശേഷം മോദിയുടെ തട്ടകത്തില്‍ രണ്ടുംകൽപ്പിച്ച് കോണ്‍ഗ്രസ്, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കു ഉയർത്തിക്കാട്ടുമോ? തീരുമാനം ഇന്ന്!
, ചൊവ്വ, 12 മാര്‍ച്ച് 2019 (10:09 IST)
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനുളള കോൺഗ്രസിന്റെ നിർണ്ണായക പ്രവർത്തക സമിതി യോഗം ഇന്ന് അഹമ്മദാബാദിൽ. 58 വർഷങ്ങൾക്കു ശേഷമാണ് ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗം നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന യോഗത്തിൽ പ്രകടന പത്രിക സംബന്ധിച്ച ചർച്ചകളും ഉയരും. പ്രധാനമന്ത്രി സഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുമോ, സഖ്യനീക്കങ്ങൾ എന്നിവ സംബന്ധിച്ചും കോൺഗ്രസ് വർക്കിങ് കമ്മറ്റി നിർണ്ണായകമാണ്
 
ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച് മൂന്നാംനാളാണ് മോദിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം പ്രകടന പത്രികയുടെ അന്തിമ കരടിന് അംഗീകാരം നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവര്‍ത്തക സമിതി അംഗങ്ങൾ, ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ യോഗത്തിനെത്തും. തെരഞ്ഞെടുപ്പ് പ്രകടന പത്രികക്ക് യോഗം അംഗീകാരം നല്‍കും. സബര്‍മതിയിലെ ഗാന്ധി ആശ്രമത്തിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിന് ശേഷമാകും യോഗം ആരംഭിക്കുക.
 
യോഗത്തിനുപുറമേ ഗാന്ധിനഗറില്‍ നടക്കുന്ന മഹാറാലിയില്‍ രാഹുലിനൊപ്പം പ്രിയങ്കഗാന്ധിയും പങ്കെടുക്കും. എഐസിസി ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാകും ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാഷിനെ കൊല്ലാൻ ക്വട്ടേഷൻ? തന്നെ തൊടാൻ മാത്രം ധൈര്യമുള്ള ആരുമുണ്ടെന്ന് തോന്നുന്നില്ലെന്ന് താരം! - യഥാർത്ഥ ജീവിതത്തിലും യാഷ് ഒരു മോൺ‌സ്റ്റർ?