Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം: എഡിജിപിയുടെ മകള്‍ക്കെതിരെ നിര്‍ണായക മൊഴി - മുഖ്യസാക്ഷികളിലൊരാളായ ഓട്ടോ ഡ്രൈവറെ കണ്ടെത്തി

ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം: എഡിജിപിയുടെ മകള്‍ക്കെതിരെ നിര്‍ണായക മൊഴി - മുഖ്യസാക്ഷികളിലൊരാളായ ഓട്ടോ ഡ്രൈവറെ കണ്ടെത്തി

ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവം: എഡിജിപിയുടെ മകള്‍ക്കെതിരെ നിര്‍ണായക മൊഴി - മുഖ്യസാക്ഷികളിലൊരാളായ ഓട്ടോ ഡ്രൈവറെ കണ്ടെത്തി
തിരുവനന്തപുരം , വ്യാഴം, 26 ജൂലൈ 2018 (15:09 IST)
പൊലീസ് ഡ്രൈവറെ എഡിജിപി സുദേഷ് കുമാറിന്റെ മകൾ മര്‍ദ്ദിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവില്‍ അന്വേഷണ സംഘം. ഗവാസ്കറെ ആക്രമിച്ചശേഷം സ്‌നിഗ്ധ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെ ക്രൈംബ്രാഞ്ച് കണ്ടെത്തി.

പെൺകുട്ടി മൊബൈലുമായി എത്തിയെന്ന് ഓട്ടോ ഡ്രൈവർ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സ്‌നിഗ്ധ മര്‍ദ്ദിക്കുമ്പോള്‍ ഓട്ടോ ഡ്രൈവർ അവിടെ ഉണ്ടായിരുന്നുവെന്നും ഇയാള്‍ ദൃക്‌‌സാക്ഷിയാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ മുഖ്യസാക്ഷികളിലൊരാളാണ് ഓട്ടോ ഡ്രൈവര്‍ എഡിജിപിയുടെ വാഹനം കടന്നുപോയ പേരൂർക്കടയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറായ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.

സ്‌നിഗ്ദ അസഭ്യം പറഞ്ഞതോടെ ഗവാസ്‌കര്‍ എതിർക്കുകയും ഇനിയും ഇങ്ങനെ പെരുമാറിയാല്‍ വാഹനം ഓടിക്കില്ലെന്നും പറഞ്ഞു. ഇതിൽ പ്രകോപിതയായ യുവതി വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. ഔദ്യോഗിക വാഹനം വിട്ടുനൽകാൻ കഴിയില്ലെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കിയതോടെ സ്‌നിഗ്ദ ഓട്ടോയിൽ കയറിപ്പോയി.

മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നതിനിടെ തുടര്‍ന്ന് സ്‌നിഗ്ദ വീണ്ടും കാറിനടുത്തെത്തി. ഫോണ്‍ എടുത്ത ശേഷം  ഒരു പ്രകോപനവും ഇല്ലാതെ  ഗവാസ്‌കറിന്റെ കഴുത്തിൽ മൊബൈൽ ഉപയോഗിച്ച് ഇടിക്കുകയുമായിരുന്നു. ഇതിന് ഓട്ടോ ഡ്രൈവർ സാക്ഷിയായിരുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കറിന്റെ പരാതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയം ആലപ്പുഴ ജില്ലകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കും