Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയം ആലപ്പുഴ ജില്ലകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കും

കോട്ടയം ആലപ്പുഴ ജില്ലകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കും
, വ്യാഴം, 26 ജൂലൈ 2018 (15:05 IST)
തിരുവനന്തപുരം: കാലവർഷത്തെ തുടർന്ന് രൂക്ഷമായ വെള്ളപ്പൊക്കം നേരിടുന്ന കോട്ടയം ആലപ്പുഴ ജില്ലകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കും എന്ന് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ അതോറിറ്റിയുടെ ടിപ്പോർട്ട് കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നടപടി. ആലപ്പുഴയേയും കോട്ടയത്തേയും പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗസറ്റ്ഡ് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും
 
സംസ്ഥാനത്താകെ വലിയ വെള്ളപ്പൊക്കം അനുഭവപ്പെട്ടെങ്കിലും കോട്ടയം ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ പോലും കഴിയാത്ത തരത്തിൽ കടുത്ത വെള്ളപ്പൊക്കമാണ് ഉണ്ടായത്. നിരവധി വീടുകൾ പൂർണമായും തകർന്നു. പല വീടുകളും താമസ യോഗ്യമല്ലാത്ത അവസ്ഥയിലായി. കാലവർഷക്കെടുതിയിൽ പെട്ട് നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.
 
ഇതേവരെ കേരളത്തിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് കോട്ടയം ആലപ്പുഴ ജില്ലകളിൽ ഉണ്ടായത് ദുരിതാശാസ പ്രവർത്തനങ്ങൾക്കായി സർക്കർ 203 കോടി രൂപയും കേന്ദ്രം 80 കോടി അടിയന്തിര സഹായവും വകയിരുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രൈസ്തവ സഭകളിലെ കുമ്പസാരം നിർത്തണം, പീഡന പരാതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണം: രേഖ ശർമ