Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദി അറേബ്യയിലെ ആദ്യ മദ്യശാല റിയാദിൽ തുറന്നു

സൗദി അറേബ്യയിലെ ആദ്യ മദ്യശാല റിയാദിൽ തുറന്നു

അഭിറാം മനോഹർ

, വ്യാഴം, 25 ജനുവരി 2024 (13:06 IST)
സൗദി അറേബ്യയിലെ ആദ്യ മദ്യശാല തലസ്ഥാനമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ തുറന്നു. ചില വിഭാഗങ്ങൾക്ക് മാത്രമായിരിക്കും മദ്യ വിൽപ്പന. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മാത്രമായിരിക്കും മദ്യം വാങ്ങാനാവുകയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിപ്ലോ ആപ്പ് വഴിയാകും മദ്യം വാങ്ങാനെത്തുന്നവരുടെ ആധികാരികത പരിശോധിക്കുക.
 
 ഇസ്ലാമിക മൂല്യങ്ങളിൽ അടിയുറച്ച് നിലകൊള്ളുന്ന സൗദി 1952 മുതലാണ് മദ്യത്തിന് രാജ്യത്തിൽ വിലക്കേർപ്പെടുത്തിയത്. അതേസമയം 21ൽ താഴെയുള്ളവരെ പുതുതായി തുറന്ന സ്റ്റോറിൽ പ്രവേശിപ്പിക്കില്ല. പ്രതിമാസ ക്വാട്ട അനുസരിച്ചാകും മദ്യവിൽപ്പന. സൗദിയെ കൂടുതൽ ഉദാരവത്കരിക്കുന്നതിനും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുവാനുമായിട്ടാണ് പുതിയ തീരുമാനം. ഡിപ്ലോമാറ്റിക് ക്വാർട്ടറിൽ തുറക്കുന്ന മദ്യവില്പന സ്റ്റോറുകൾ ഈ നീക്കത്തിന് മുന്നോടിയായാണ് കണക്കാക്കപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെബ്രുവരിയിലും മാർച്ചിലുമായി കേരളത്തിൽ നിന്നും അയോധ്യയിലേക്ക് 24 സ്പെഷ്യൽ ട്രെയിനുകൾ