Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂ ഇയർ ആഘോഷം, 100 കോടി ക്ലബിന് തൊട്ടരികിൽ ബെവ്കോയുടെ ഒരു ദിവസത്തെ കച്ചവടം

ന്യൂ ഇയർ ആഘോഷം, 100 കോടി ക്ലബിന് തൊട്ടരികിൽ ബെവ്കോയുടെ ഒരു ദിവസത്തെ കച്ചവടം
, തിങ്കള്‍, 1 ജനുവരി 2024 (15:23 IST)
ക്രിസ്മസ് പുതുവത്സര മദ്യവില്‍പ്പനയില്‍ ഇത്തവണയും റെക്കോര്‍ഡ്. ആകെ 543 കോടി രൂപയുടെ മദ്യമാണ് ഈ കാലയളവില്‍ വിറ്റഴിഞ്ഞത്. ഡിസംബര്‍ 31ന് മാത്രം 94.5 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്.
 
ഡിസംബര്‍ 22 മുതല്‍ 31 വരെ 543.13 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 516.26 കോടി രൂപയായിരുന്നു. ഡിസംബര്‍ 31ന് കഴിഞ്ഞ വര്‍ഷം 93.33 കോടിയുടെ മദ്യം ചിലവായപ്പോള്‍ ഇത്തവണ അത് 94.54 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഡിസംബര്‍ 30ന് 61.91 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഡിസംബര്‍ 31ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലറ്റിലാണ്. 1.02 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിറ്റുപോയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്