Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ആന്റണി ഇന്ന് താൻ ചെയ്യ്, ഞാൻ മേക്കപ്പിട്ട് വരാം’- ഒടിയൻ സംവിധാനം ചെയ്ത ആന്റണി പെരുമ്പാവൂർ?!

തനിക്കു തോന്നുമ്പോൾ കട്ട് പറഞ്ഞാൽ മതി. ആരെങ്കിലും സമയം കൂടി പോയി എന്ന് പറഞ്ഞാൽ, എന്റെ അഭിനയം കണ്ടു കട്ടു പറയാൻ മറന്നു പോയതാണ് എന്നങ്ങു പറഞ്ഞാൽ മതി...

‘ആന്റണി ഇന്ന് താൻ ചെയ്യ്, ഞാൻ മേക്കപ്പിട്ട് വരാം’- ഒടിയൻ സംവിധാനം ചെയ്ത ആന്റണി പെരുമ്പാവൂർ?!
, ശനി, 15 ഡിസം‌ബര്‍ 2018 (15:39 IST)
മലയാള സിനിമയുടെ അഭിമാനമാകേണ്ടിയിരുന്ന ചിത്രമാണ് ഒടിയൻ. എന്നാൽ, ഓവർ ഹൈപ്പ് ചിത്രത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ഫാൻസ് അടക്കമുള്ളവർ പറയുന്നത്. നിരവധിയാളുകൾ ചിത്രത്തെ ട്രോളിയും സാങ്കൽപ്പിക കഥ പറഞ്ഞുമെല്ലാം പരിഹസിക്കുകയും ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. 
 
അത്തരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഒടിയന്റെ ചിത്രീകരണ സമയത്തെ സാങ്കൽപ്പിക കഥയാണ് എബി ജോൺ മാത്യു എന്ന സ്റ്റാൻലി സ്റ്റീഫൻ തന്റെ ഫേസ്ബുക്കിൽ എഴുതിയത്. സാങ്കൽപ്പിക കഥയിൽ മോഹൻലാലും എം ടി വാസുദേവൻ നായരും ആന്റണി പെരുമ്പാവൂരും എല്ലാം വന്നു പോകുന്നുണ്ട്. 
 
ശ്രീകുമാർ മേനോന് സംവിധാനം അറിയില്ലെന്ന തിരിച്ചറിവിൽ മോഹൻലാൽ ബുദ്ധിപൂർവ്വം എം ടിയെ വിളിക്കുകയും രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ച് വാങ്ങണമെന്നും അതിനു നിയമത്തിന്റെ സഹായം തേടണമെന്നും ആവശ്യപ്പെടുന്നിടത്താണ് തുടക്കം. ശേഷം ശ്രീകുമാർ മേനോന്റെ സ്ഥിരം തള്ളുകളിൽ ഒന്നായ ‘ഇത്തവണത്തെ ഓസ്കാർ മോഹൻലാലിനു സ്വന്തം’ എന്ന പ്രസ്താവന മോഹൻലാൽ കേൾക്കുകയും സ്വയം ദേഷ്യവും സങ്കടവും എല്ലാം തോന്നുന്ന അവസ്ഥയിലേക്ക് അദ്ദേഹം നീങ്ങുന്നു. 
 
ഒടുവിൽ അന്നേ ദിവസം തന്റെ സന്തതസഹചാരി ആയ ആന്റണിയെ കൊണ്ട് സംവിധാനം ചെയ്യിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. തനിക്കിത് വശമില്ലെന്ന് ആന്റണി പറയുന്നുണ്ടെങ്കിലും അതിനൊന്നും വലിയ പണി ഇല്ലെന്നും സ്റ്റാർട്, ആക്ഷൻ, കട്ട് എന്ന് പറഞ്ഞാൽ മതിയെന്നും ലാൽ പറയുന്നു. ഇവിടെ സ്റ്റാൻലിയുടെ സാങ്കൽപ്പിക കഥ അവസാനിക്കുന്നു. 
 
പോസ്റ്റിന്റെ പൂർണരൂപം:  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ അവസ്ഥയ്ക്ക് കാരണം മഞ്ജുവെന്ന് ശ്രീകുമാർ മേനോൻ, ലക്ഷ്യം ദിലീപ്?