Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കറുപ്പിനെ പരിഹസിച്ച് ഒടിയൻ, എന്താണീ കറുത്ത പൂജ്യം?‘

‘കറുപ്പിനെ പരിഹസിച്ച് ഒടിയൻ, എന്താണീ കറുത്ത പൂജ്യം?‘
, ശനി, 15 ഡിസം‌ബര്‍ 2018 (13:03 IST)
സിനിമയിലൂടെ ബോഡി ഷെയ്മിങ്ങ് നടത്തുന്നത് പലയാവർത്തി നാം കണ്ടിട്ടുള്ളതാണ്. ബോഡി ഷെയമിങ്ങ് എന്ന വില്ലൻ കാരണം പല പ്രശ്നങ്ങൾ പലരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അതിനു സിനിമയും കാരണമാകുന്നു. ഇന്നലെ റിലീസ് ചെയ്ത ഒടിയനിലും മറിച്ചല്ല അവസ്ഥ. ഇതിനെ ശക്തമായി തന്നെ എതിർക്കുകയാണ് സോഷ്യൽ മീഡിയ. 
  
സിനിമ പാരഡിസോ ക്ലബ് എന്ന ഫേസ്ബുക്കിൽ പേജിൽ ജോൺ കെന്നിയെന്ന വ്യക്തിയെഴുതിയ പോസ്റ്റ് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. കറുപ്പിനെ കളിയാക്കിയും പരിഹസിച്ചുമുള്ള ഡയലോഗുകൾ സിനിമയിലുണ്ട്. അതും പലയാവർത്തി. റേസിസത്തിന്റെയും, ജാതി വ്യവസ്ഥയുടെയും, മന്ത്ര വാദ അന്ധവിശ്വാസങ്ങളുടെയും ഗ്ലോറിഫിക്കേഷൻ ഗിമ്മിക്കുകൾ നിറഞ്ഞ ചിത്രത്തിനെ മലയാള സിനിമയുടെ മുഖം എന്ന് പറഞ്ഞ് പ്രചരിപ്പിച്ചുകൊണ്ടു തന്റെ പേര് അന്വർഥമാക്കിയ ശ്രീകുമാർ മേനോൻ മലയാള സമൂഹത്തോട് മാപ്പ് പറയണമെന്നാണ് ജോൺ പോസ്റ്റിലൂടെ പറയുന്നു. 
 
ജോൺ കെന്നിയുടെ വൈറലാകുന്ന പോസ്റ്റ്:
  
കറുപ്പിനെ കളിയാക്കാൻ വില്ലന്റെ മുഖത്ത് കരിവാരിത്തേക്കുകയും , കരിമ്പൻ നായർ എന്ന ഇരട്ടപ്പേര് വില്ലന് നൽകുകയും ചെയ്തത് വഴി ബോഡി ഷെയ്‌മിങ്ങിന്റെ അങ്ങേയറ്റം ആയി മാറി ഒടിയൻ എന്ന ചിത്രം. "താഴോട്ട് എണ്ണി തുടങ്ങിക്കോളൂ, പൂജ്യം എത്താറായി, നിങ്ങൾ പറയുന്ന പോലെ കറുത്ത പൂജ്യം". എന്താണീ കറുത്ത പൂജ്യം?? "നിങ്ങളുടെ ശരീരത്തിൽ മാത്രമല്ല മനസ്സിലും കറുപ്പാണ് " ഇത്തരം വിലകുറഞ്ഞ പരിതാപകരമായ ഡയലോഗുകൾ എഴുതി ചേർത്തത് വഴി കലയുടെ മൂല്യത്തെ ആണ് ചിത്രം തച്ചുടയ്ക്കുന്നത്.
 
വെളുത്ത നായകന് കറുത്ത വില്ലൻ എന്നോർമപ്പെടുത്താൻ ആയിരിക്കണം പ്രകാശ് രാജിന്റെ മുഖത്ത് കരി വാരി തേച്ചത്. റേസിസ്റ്റ് മനോഭാവത്തിന്റെ അങ്ങേയറ്റം ചിത്രത്തിൽ പ്രതിഫലിച്ചു കാണാം. മന്ത്ര വാദത്തിനെയും, അന്ധ വിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധതയെയും വിശുദ്ധീകരിച്ചു കാണിക്കാൻ ജനാതിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നായക കഥാപാത്രത്തിന്റെ വിശുദ്ധീകരണം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തന്നെ സിനിമ ആക്കണമായിരുന്നു. എതിർക്കുന്നവരെ ഒക്കെ ഒടി വച്ചു വീഴ്‌ത്തുന്ന നായകന് ഒടി വയ്ക്കാൻ ഒരു സഖാവിനെ തിരഞ്ഞെടുത്തതിൽ രാഷ്ട്രീയം ലവലേശം കലർന്നിട്ടില്ല. മാത്രമല്ല, ജാതീയതയെ ഉയർത്തിപ്പിടിക്കാൻ ചായക്കടക്കാരൻ വരെ നായർ ആയി പ്ലേസ് ചെയ്യപ്പെട്ടിട്ടുണ്ട്.
 
റേസിസത്തിന്റെയും, ജാതി വ്യവസ്ഥയുടെയും, മന്ത്ര വാദ അന്ധവിശ്വാസങ്ങളുടെയും ഗ്ലോറിഫിക്കേഷൻ ഗിമ്മിക്കുകൾ നിറഞ്ഞ ചിത്രത്തിനെ മലയാള സിനിമയുടെ മുഖം എന്ന് പറഞ്ഞ് പ്രചരിപ്പിച്ചുകൊണ്ടു തന്റെ പേര് അന്വർഥമാക്കിയ ശ്രീകുമാർ" മേനോൻ" മലയാള സമൂഹത്തോട് മാപ്പ് പറയണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാതിവെന്ത ഒടിയൻ, ഇനി ഒരു വഴിയേ ഉള്ളു- രക്ഷകനായി കുടുംബപ്രേക്ഷകർ!