Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോർപ്പറേറ്റ് ക്രിമിനൽ ആയി വിജയ്- സർക്കാർ മാസ് ട്രെയിലർ

കോർപ്പറേറ്റ് ക്രിമിനൽ ആയി വിജയ്- സർക്കാർ മാസ് ട്രെയിലർ
, ശനി, 20 ഒക്‌ടോബര്‍ 2018 (09:54 IST)
കത്തി, തുപ്പാക്കി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മുരുഗദോസും വിജയും ഒന്നിക്കുന്ന സിനിമയാണ് സർക്കാർ. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആക്ഷനും മാസ് ഡയലോഗുമായി ഒരു അടിപൊളി ആക്ഷൻ എന്റർടെയിനർ തന്നെയാകും ചിത്രം എന്ന കാര്യത്തിൽ സംശയമില്ല.
 
വിജയുടെ സ്റ്റൈലിഷ് ഗെറ്റപ്പ് തന്നെയാണ് ടീസറിന്റെ ആകർഷണം. ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയിൽ വിജയുടെ രാഷ്ട്രീയനിലപാടുകളും ഉൾക്കൊള്ളിക്കുമെന്ന് തീർച്ച. കോര്‍പറേറ്റ് മോൺസ്റ്റര്‍ എന്നാണ് വിജയുടെ കഥാപാത്രത്തെ ടീസറിൽ പരിചയപ്പെടുത്തുന്നത്.
 
കീർത്തി സുരേഷ് ആണ് നായിക. കീര്‍ത്തിക്കു പുറമെ വരലക്ഷ്മി ശരത്കുമറും ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. നവംബറിൽ ചിത്രം റിലീസിനെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘വിളിച്ചപ്പോള്‍ ഫോണെടുത്തില്ല, മെസ്സേജിനും മറുപടിയില്ല, അവസരമില്ലെന്ന് പാടി നടക്കുന്നു’- പാർവതിക്കെതിരെ സംവിധായകൻ