Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വിളിച്ചപ്പോള്‍ ഫോണെടുത്തില്ല, മെസ്സേജിനും മറുപടിയില്ല, അവസരമില്ലെന്ന് പാടി നടക്കുന്നു’- പാർവതിക്കെതിരെ സംവിധായകൻ

പാർവതിയുടേത് വാശിയും കാപട്യവും നിറഞ്ഞ നിലപാട്?

‘വിളിച്ചപ്പോള്‍ ഫോണെടുത്തില്ല, മെസ്സേജിനും മറുപടിയില്ല, അവസരമില്ലെന്ന് പാടി നടക്കുന്നു’- പാർവതിക്കെതിരെ സംവിധായകൻ
, ശനി, 20 ഒക്‌ടോബര്‍ 2018 (09:24 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തേയും മമ്മൂട്ടിയേയും വിമർശിച്ച് രംഗത്തെത്തിയതോടെയാണ് പാർവതിയെന്ന നടിയ്ക്കെതിരെ ആരാധകർ തിരിഞ്ഞത്. അതുവരെ മലയാളത്തിലെ ഇഷ്ടമുള്ള നായികയെന്ന് ചോദിച്ചാൽ പാർവതിയെന്ന് പേരു പറഞ്ഞിരുന്നവർ പതുക്കെ ആ പേര് ഒഴിവാക്കി തുടങ്ങി. പിന്നീട് ഡബ്ല്യുസിസിയുടെ സജീവ പ്രവർത്തകരിൽ ഒരാളായി. പാർവതിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. ഇതോടെ ആരും തന്നെ വിളിക്കാറില്ലെന്നും സിനിമയിൽ അവസരം ലഭിക്കുന്നില്ലെന്നും പാർവതി തന്നെ അടുത്തിടെ രംഗത്തെത്തിയിരുന്നു. 
 
എന്നാൽ, താന്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് അവരുടെ സിനിമകളില്‍ അവസരം കിട്ടുന്നില്ലെന്ന് പരാതി പറയുമ്പോള്‍ അത് കാപട്യമല്ലേയെന്ന സംശയമാണ് സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
 
സനൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു പ്രോജക്ട്, സുഹൃത്തായ ഒരു നടനുമായി സംസാരിക്കുകയായിരുന്നു. (അദ്ദേഹത്തിന് ആരോടും ഒരു വിവേചനവുമില്ല. എനിക്കും കഴിവുള്ള , നിലപാടുള്ള ഒരു ആർട്ടിസ്റ്റിനെ ഉൾപ്പെടുത്തുന്നതിന് സന്തോഷമേയുള്ളൂ.) അതിൽ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ കുറിച്ച് ആലോചിച്ചപ്പോൾ പാർവതിയുടെ പേര് ഉയർന്നുവന്നു. ചെറിയ ബജറ്റ് സിനിമയാണ് ഇൻഡിപെന്ഡന്റ് സിനിമയാണ് എന്നത് കൊണ്ടൊക്കെ അവർ സഹകരിക്കുമോ എന്ന സംശയം ഞാൻ പ്രകടിപ്പിച്ചു . എന്തിനു മുൻവിധി സംസാരിച്ചു നോക്കൂ എന്ന് അദ്ദേഹം തന്നെ നമ്പർ തന്നു. ഞാൻ വിളിച്ചു. പാർവതി ഫോണെടുത്തില്ല. തിരക്കാണെങ്കിലോ അറിയാത്ത നമ്പർ എടുക്കാത്തതാണെങ്കിലൊ എന്നു കരുതി കാര്യങ്ങൾ വിവരിച്ച് സബ്ജക്ട് കേട്ടുനോക്കാമോ എന്നു ചോദിച്ച് ഒരു മെസേജുമയച്ചു അതിനൊരു മറുപടി മെസേജുപോലും കിട്ടിയില്ല . ഞാൻ പിന്നെ ആ വഴിക്ക് പോയില്ല.
 
ഒരു പ്രോജക്ട് കേൾക്കണോ വേണ്ടയോ ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പർ താര ഫാൻസ്‌ അസോസിയേഷനുകൾക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങൾക്കെതിരെയും പടപൊരുതുന്ന ആളുകൾ അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോൾ അവർ ഉദ്ദേശിക്കുന്നത് സൂപ്പർതാര ആണധികാരസിനിമകളിൽ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും. അങ്ങനെയല്ലെങ്കിൽ അവർ എന്തുകൊണ്ട് ഇൻഡസ്ട്രിയിലെ വമ്പൻ സിനിമകളെ ഉറ്റുനോക്കിയിരിക്കാതെ കഴമ്പുള്ള ഇൻഡിപെൻഡന്റ് സിനിമകളിൽ സഹകരിക്കുന്നില്ല? അത് ചെയ്യാതിരിക്കുകയും തങ്ങൾ ആർക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ "പിന്തിരിപ്പൻ" സിനിമകളിൽ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് കാപട്യമല്ലേ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ; അലൻസിയറോടൊപ്പം ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു