Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനത്തിന് വന്‍ വരവേല്‍പ്പ്; ട്രെന്‍ഡിംഗില്‍ മുന്നില്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനത്തിന് വന്‍ വരവേല്‍പ്പ്; ട്രെന്‍ഡിംഗില്‍ മുന്നില്‍
, ചൊവ്വ, 15 ജനുവരി 2019 (12:04 IST)
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗാനത്തിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പ്. ആരാരോ ആര്‍ദ്രമായ് എന്ന് തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം മൂന്നരലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കി.

ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ നാലാമതാണ്. ബികെ ഹരിനാരായണന്റേതാണ് വരികള്‍. നിരഞ്ജ് സുരേഷും കാവ്യ അജിത്തും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സയ ഡേവിഡ് ആണ് നായികയായി എത്തുന്നത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിലെ സംഘടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്‌നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു