Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു
ചെന്നൈ , ചൊവ്വ, 15 ജനുവരി 2019 (10:26 IST)
പ്രശസ്‌ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ  ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭൗതികശരീരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. ശേഷം കവടിയാർ പങ്കജ് കോളനിയിലെ വസതിയായ ഗൗതമിൽ രാവിലെ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ.

കരൾ ശസ്ത്രക്രിയയെ തുടർന്നു ചികിത്സയിലായിരുന്നു ലെനിന്‍ രാജേന്ദ്രന്. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ഒരു മാസം മുമ്പാണ് കരൾ മാറ്റിവച്ചത്. മരണനേരത്ത് ഭാര്യ ഡോ രമണി,​ മക്കളായ ഡോ പാർവതി,​ഗൗതമൻ എന്നിവരും അടുത്ത ബന്ധുക്കളും അടുത്തുണ്ടായിരുന്നു. അരുൺ മരുമകനാണ്

നിലവിൽ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ചെയർമാനാണ് ലെനിന്‍. തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് അദ്ദേഹത്തിന്റെ ജനനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി പറഞ്ഞു, മോഹന്‍ലാല്‍ ഒരു വെല്ലുവിളിയാകും!