Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാണമില്ലെ, ഇന്ത്യയുടെ ബി ടീമിനോടാണ് ഇങ്ങനെ കളിച്ചു തോൽക്കുന്നത്, ഇംഗ്ലണ്ടിനെ പരിഹസിച്ച് ടിം പെയിൻ

നാണമില്ലെ, ഇന്ത്യയുടെ ബി ടീമിനോടാണ് ഇങ്ങനെ കളിച്ചു തോൽക്കുന്നത്, ഇംഗ്ലണ്ടിനെ പരിഹസിച്ച് ടിം പെയിൻ

അഭിറാം മനോഹർ

, വെള്ളി, 8 മാര്‍ച്ച് 2024 (16:05 IST)
ക്രിക്കറ്റ് ലോകത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം കഴിഞ്ഞാല്‍ ഏറ്റവും ആവേശകരമാകുന്ന പോരാട്ടങ്ങള്‍ നടക്കുന്നത് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ്. ആഷസ് ടെസ്റ്റ് പരമ്പര ഇരു കൂട്ടര്‍ക്കും വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ കളിക്കളത്തിലെ ഈ വൈര്യം പല താരങ്ങളും പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ പര്യടനത്തിലെ ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഓസീസ് നായകനായിരുന്ന ടിം പെയിന്‍.
 
അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ട് പരാജയപ്പെട്ട് പരമ്പര 41ന് ഇന്ത്യ സ്വന്തമാക്കണമെന്ന ആഗ്രഹമാണ് ടിം പെയിന്‍ പങ്കുവെച്ചത്. ഇംഗ്ലണ്ട് കളിക്കുന്നത് ഇന്ത്യയുടെ ബി ടീമിനോടാണെന്നും എന്നിട്ടും ബാസ്‌ബോള്‍ കളിക്കാര്‍ക്ക് വിജയിക്കാന്‍ സാധിക്കുന്നില്ലെന്നും പെയിന്‍ പറയുന്നു.നിര്‍ഭാഗ്യവശാല്‍ ഞങ്ങളും ഇത്തരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ ഇന്ത്യന്‍ ടീമില്‍ പല വലിയ താരങ്ങളും കളിക്കുന്നില്ല. എന്നിട്ടും ഇംഗ്ലണ്ടിന് മുതലെടുക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലണ്ട് ഇങ്ങനെ തോല്‍ക്കുന്നത് കാണുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ടിം പെയിന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bazball: ആ മണ്ടന്മാരുടെ വാക്കുകള്‍ ഇനി വിശ്വസിക്കരുത്, ധരംശാലയിലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ചയില്‍ നാസര്‍ ഹുസൈന്‍