Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bazball: ആ മണ്ടന്മാരുടെ വാക്കുകള്‍ ഇനി വിശ്വസിക്കരുത്, ധരംശാലയിലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ചയില്‍ നാസര്‍ ഹുസൈന്‍

Bazball: ആ മണ്ടന്മാരുടെ വാക്കുകള്‍ ഇനി വിശ്വസിക്കരുത്, ധരംശാലയിലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് തകര്‍ച്ചയില്‍ നാസര്‍ ഹുസൈന്‍

അഭിറാം മനോഹർ

, വെള്ളി, 8 മാര്‍ച്ച് 2024 (14:46 IST)
ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് നേരിട്ട ബാറ്റിംഗ് തകര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ധരംശാല ടെസ്റ്റിലെ ആദ്യ ദിനത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ വെറും 218 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. 173 റണ്‍സിന് 3 വിക്കറ്റെന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍ച്ച. കുല്‍ദീപ് യാദവും ആര്‍ അശ്വിനുമായിരുന്നു ഇംഗ്ലണ്ട് ബാറ്റിംഗിനെ തകര്‍ത്തത്.
 
ശക്തമായ നിലയിലായിരുന്നിട്ടും ടീം തകര്‍ന്നടിഞ്ഞതാണ് മുന്‍ ഇംഗ്ലണ്ട് നായകനെ ചൊടുപ്പിച്ചത്. ഇംഗ്ലണ്ട് താരങ്ങള്‍ ഇനിയും ബെന്‍ സ്‌റ്റോക്‌സിന്റെയും ബ്രെന്‍ഡണ്‍ മക്കല്ലത്തിന്റെയും വാക്കുകള്‍ കേള്‍ക്കാന്‍ നില്‍ക്കരുതെന്നും കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗങ്ങള്‍ വല്ലതും കണ്ടെത്തണമെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. കളിക്കാര്‍ അവര്‍ക്ക് യോജിക്കുന്ന തരത്തിലാണ് കളിക്കേണ്ടത്. അശ്വിന്‍ തന്റെ നൂറാം ടെസ്റ്റാണ് കളിക്കുന്നത്. പക്ഷേ ഓരോ മത്സരത്തിലും കൂടുതല്‍ മെച്ചപ്പെടുവാന്‍ അവന് സാധിക്കുന്നു.
 
ഇംഗ്ലണ്ട് താരങ്ങളുടെ പ്രകടനം നിരാശാജനകമെന്നെ ഞാന്‍ പറയു. ഒലി പോപ്പ് എങ്ങനെയാണ് വിക്കറ്റ് വലിച്ചെറിഞ്ഞതെന്ന് നിങ്ങള്‍ കണ്ടതാണ്. ബെയര്‍സ്‌റ്റോയും ബെന്‍ സ്‌റ്റോക്‌സും ചെയ്തതും അത് തന്നെയാണ്. നിങ്ങളുറ്റെ പരാജയത്തെ പറ്റി സംസാരിക്കുമ്പോള്‍ ബാസ്‌ബോള്‍ എന്ന വാക്കും പറഞ്ഞ് പിന്നില്‍ ഒളിച്ചുനില്‍ക്കുന്നത് ശരിയല്ല. ഇംഗ്ലണ്ടിന് ഇംഗ്ലണ്ടിന്റേതായ നിമിഷങ്ങള്‍ ഈ സീരീസില്‍ ഉടനീളമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തന്നെ മുതലെടുക്കാന്‍ ഇംഗ്ലണ്ടിനായില്ല. നാസര്‍ ഹുസൈന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WPL: ബാറ്റിംഗിലും ബൗളിംഗിലും പുലി, ഫീൽഡിങ്ങിൽ റോഡ്സ്: വമ്പൻ പ്രകടനവുമായി സജന, മുംബൈയ്ക്ക് തകർപ്പൻ വിജയം