Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾ നിരാശരാണ്, ആകുന്നതെല്ലാം ചെയ്തു, ബാസ്ബോൾ ഇന്ത്യയിൽ ചെലവാകില്ലെന്ന് മനസിലായി: ബെൻ സ്റ്റോക്സ്

ഞങ്ങൾ നിരാശരാണ്, ആകുന്നതെല്ലാം ചെയ്തു, ബാസ്ബോൾ ഇന്ത്യയിൽ ചെലവാകില്ലെന്ന് മനസിലായി: ബെൻ സ്റ്റോക്സ്

അഭിറാം മനോഹർ

, ഞായര്‍, 10 മാര്‍ച്ച് 2024 (09:23 IST)
ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയതൊടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 4-1നാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. പരമ്പരയിലുടനീളം ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി വിമര്‍ശിക്കപ്പെട്ടിരുന്നു. പലപ്പോഴും ഇംഗ്ലണ്ടിന് മുന്‍കൈ മത്സരത്തില്‍ ഉണ്ടായിട്ടും അശ്രദ്ധമായ സമീപനം കാരണം അവയൊന്നും മുതലെടുക്കാനായിരുന്നില്ല. ഇപ്പോഴിതാ പരമ്പരയില്‍ നേരിട്ട പരാജയത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകനായ ബെന്‍ സ്‌റ്റോക്‌സ്.
 
പരാജയങ്ങള്‍ ഒട്ടേറെ കാര്യങ്ങള്‍ നിങ്ങളെ പഠിപ്പിക്കും. ഈ തോല്‍വികളില്‍ നിന്നും പഠിക്കാന്‍ ഏറെയുണ്ട്. പാകിസ്ഥാനുമായും ന്യൂസിലന്‍ഡുമായും നാട്ടില്‍ പരമ്പരകള്‍ വരാനിരിക്കുന്നു. ടീമിന്റെ പ്രകടനത്തില്‍ ഞാന്‍ തൃപ്തനല്ല. എങ്കിലും ടീമിനെ എഴുതിത്തള്ളാനാവില്ല. ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. സീനിയര്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ട് കൂടി പരമ്പരയില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്കായി. ഇന്ത്യന്‍ ടീമിന്റെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്.
 
ഈ പരമ്പരയില്‍ കഠിനമായി അധ്വാനം ചെയ്തു. എന്നിട്ടും എത്തിപ്പിടിക്കാനായില്ല. മികച്ച രീതിയിലാണ് പരമ്പര തുടങ്ങിയത്. എന്നാല്‍ 4-1ന് പരമ്പര കൈവിട്ടു. ഇന്ത്യ കിട്ടിയ അവസരങ്ങള്‍ മുതലെടുത്തു എന്ന് വേണം പറയാന്‍. പന്ത് കൊണ്ടോ ബാറ്റ് കൊണ്ടോ ഞങ്ങള്‍ മുന്നിലെത്തിയപ്പോഴും തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്കായി. പരമ്പരാഗത ശൈലി കൊണ്ട് തന്നെ ഞങ്ങളെ അവര്‍ പ്രതിരോധിച്ചു. ബാസ്‌ബോള്‍ ശൈലിയില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തേണ്ടതായുണ്ട്. ഭാവിയില്‍ കൂടുതല്‍ താരങ്ങളെ ഈ ശൈലി പ്രചോദിപ്പിക്കുമെന്നും അവരെല്ലാം തങ്ങളേക്കാള്‍ മികച്ച ക്രിക്കറ്റര്‍മാരാകുമെന്നും സ്‌റ്റോക്‌സ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit Sharma: നന്നായി കളിക്കാനാവുന്നില്ലെന്ന് എന്ന് തോന്നുന്നുവോ അന്ന് ഈ പണി നിർത്തും: രോഹിത് ശർമ