Select Your Language

Notifications

webdunia
webdunia
webdunia
webdunia

65-ാം വയസ്സിലും കൈനിറയെ സിനിമകള്‍ ! സുരേഷ് ഗോപിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍

65-ാം വയസ്സിലും കൈനിറയെ സിനിമകള്‍ ! സുരേഷ് ഗോപിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ജൂണ്‍ 2023 (10:19 IST)
മലയാളത്തിന്റെ ആക്ഷന്‍ കിങ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാളത്തിന്റെ പ്രിയ നടന്‍ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുകയാണ്. താരത്തിന്റെ വരാനിരിക്കുന്ന സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.26 ജൂണ്‍ 1958ന് ജനിച്ച താരത്തിന് 65 വയസ്സാണ് പ്രായം.
 
ഗരുഡന്‍
സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗരുഡന്‍ ജോലികള്‍ പുരോഗമിക്കുന്നു. നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
ഒരു പെരുങ്കളിയാട്ടം
 
26 വര്‍ഷങ്ങള്‍ക്കുശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജയരാജും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളിലാണ് സിനിമാലോകം. നടന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ജയരാജ് ചിത്രം കളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന 'ഒരു പെരുങ്കളിയാട്ടം' ഒരുങ്ങുകയാണ്.
 
ജെഎസ്‌കെ
 
സുരേഷ് ഗോപിയുടെ 'ജെഎസ്‌കെ' ഒരുങ്ങുകയാണ്.സിനിമയില്‍ വക്കീല്‍ വേഷത്തില്‍ നടന്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍
സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് അഭിനയ ലോകത്തേക്ക് മാധവ് ചുവടുവെക്കുന്നത്.
 
ഒറ്റക്കൊമ്പന്‍
'കടുവ' സിനിമയുമായി 'ഒറ്റക്കൊമ്പന്‍' എന്ന സുരേഷ് ഗോപി ചിത്രത്തിന് ഒരു ബന്ധവുമില്ല എന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരുന്നു. സിനിമ ഉപേക്ഷിച്ചിട്ടില്ല, പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വലിയ രീതിയില്‍ ചിത്രം നിര്‍മ്മിക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഒറ്റക്കൊമ്പന്‍ വൈകാതെ തന്നെ എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 
തമിഴരശന്‍
സുരേഷ് ഗോപിയുടെ തമിഴ് ചിത്രമായ 'തമിഴരശന്‍' ഒടിടിയില്‍ എത്തി.ബാബു യോഗേശ്വരന്‍ തിരക്കഥ സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ ഡി രാജശേഖര്‍ ഐഎസ്‌സിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയുടെതാണ് സംഗീതം.എസ് കൗസല്യ റാണിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
 

 
Suresh Gopi 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയപ്പെട്ട സുരേഷ് അങ്കിള്‍, പിറന്നാള്‍ ആശംസകളുമായി 'മാളികപ്പുറം' താരം ദേവനന്ദ