Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാൽ വിരലിൽ അണിയുന്ന മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിലുള്ള ബന്ധം അറിയാമോ ?

അറിയാമോ കാൽ വിരലിൽ അണിയുന്ന മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിലുള്ള ബന്ധം

കാൽ വിരലിൽ അണിയുന്ന മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിലുള്ള ബന്ധം അറിയാമോ ?
, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (16:25 IST)
അണിഞ്ഞൊരുങ്ങുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ നെറ്റിയിൽ അണിയുന്ന പൊട്ടു മുതൽ കാലില്‍ ഇടുന്ന മിഞ്ചി വരെ അവർക്ക്‌ വളരെയധികം പ്രത്യേകതയുള്ളതാണ്. ശാസ്ത്രം അനുസരിച്ച്‌ ഇത്തരം ആഭരണങ്ങൾക്കും അണിഞ്ഞൊരുങ്ങലിനും ചില പ്രത്യേകതകൾ ഉണ്ടെന്നതാണ് വാസ്തവം. മാത്രമല്ല, കാലില്‍ അണിയുന്ന മിഞ്ചിക്ക് അവരുടെ പ്രസവസംബന്ധമായ ശാരീരിക ആരോഗ്യവുമായി വളരെ ശക്തവും ഗുണകരവുമായ ഒരു ബന്ധമുണ്ടെന്നും ശാസ്ത്രം പറയുന്നു. 
 
വിവാഹിതരായ സ്ത്രീകൾ കാലിൽ മിഞ്ചി അണിയണമെന്ന ഒരു പരമ്പരാഗത രീതി നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ചിലർ ഇതിനെ വിവാഹത്തിന്റെയും അതിന്റെ ആചാരങ്ങളുടെയും ഭാഗമായി മാത്രമേ കാണുന്നുള്ളൂ. എന്നാൽ ഇതിനു പിന്നിൽ ശാസ്ത്രീയമായ ചില കാരണങ്ങൾ കൂടി ഉണ്ടെന്ന് വളരെ കുറച്ച്‌ പേർക്ക്‌ മാത്രമേ അറിയു. അതിൽ ഒന്നാണ് മിഞ്ചിയും സ്ത്രീകളുടെ ഗർഭാശയവും തമ്മിലുള്ള ബന്ധം. രണ്ടു കാലിലേയും വിരലുകളിൽ വെള്ളി മിഞ്ചി അണിയുന്നത്‌ മാസമുറ കൃത്യമാകാൻ സഹായിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.
 
കാലിലെ രണ്ടാമത്തെ വിരലിൽ നിന്നുള്ള ഒരു ഞരമ്പ്‌ സ്ത്രീകളുടെ ഗർഭാശയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വൈജ്ഞാനികര്‍ പറയുന്നു. ആ ഞരമ്പ് ശരീരത്തിലെ രക്തസമ്മർദ്ദത്തെ ക്രമപ്പെടുത്തി ഗർഭാശയ സംബന്ധമായ ആരോഗ്യം കാത്ത്‌ സൂക്ഷിക്കുമെന്നും അവര്‍ പറയുന്നു. മിഞ്ചി അണിയുന്നതിലൂടെ പതുക്കെ പതുക്കെ സ്ത്രീകളിലെ അമിത പിരിമുറുക്കം കുറയുകയും പ്രത്യുൽപാദന വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുമെന്നും പറയപ്പെടുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ക്വാഷ്‌ ഉണ്ടാക്കണോ ? ചെമ്പരത്തിപ്പൂവ് മാത്രം മതി !; എങ്ങിനെയെന്നല്ലേ ?