Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷോപ്പിംഗിനോടുള്ള അവളുടെ ആസക്തി വെറുമൊരു തോന്നലല്ല; അതിനു പിന്നില്‍ ചില കാരണങ്ങളുണ്ട് !

ഷോപ്പിംഗിനോടുള്ള അവളുടെ ആസക്തി വെറുമൊരു തോന്നലല്ല; അതിനു പിന്നില്‍ ചില കാരണങ്ങളുണ്ട് !
, ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (13:34 IST)
ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ എല്ലവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് ഷോപ്പിംഗ്. തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഏതാനം ചില മണിക്കൂറുകളില്‍ മനസിന് സംതൃപ്‌തി തരുന്നവ വാങ്ങിക്കൂട്ടുന്നതിനായി മാളുകളിലും ഷോപ്പുകളിലും കയറി ഇറങ്ങാത്തവര്‍ വളരെ ചുരുക്കം മാത്രമാണ്. മാനസികമായും ശാരീരികമായുള്ള ഉണര്‍വിനായി പലരും ഷോപ്പിംഗിനെ കാണുമ്പോള്‍ ബന്ധത്തെ കൂട്ടിയുറപ്പിക്കുന്നതിന് ഷോപ്പിംഗ് ഉപകാരപ്പെടുത്തുന്നവര്‍ ധാരാളമാണ്.
 
ഷോപ്പിംഗിനെ വെറും സമയം കളയലായി തള്ളിക്കളയാന്‍ സാധിക്കില്ല. പലരും ഷോപ്പിംഗിന് അടിമകളായി തിരാറുണ്ട്. നിസാര സാധനങ്ങള്‍ വാങ്ങുന്നതിനായി കടകളിലൂടെ കയറി ഇറങ്ങുന്ന യുവതി യുവാക്കള്‍ ധാരാളമാണ്. ഇതിലൂടെ  മാനസികമായ ഉണര്‍വ് കണ്ടെത്തുന്ന ഇത്തരക്കാര്‍ ഷോപ്പിംഗിനെ കാണുന്നത് വ്യത്യസ്ഥമായ രീതിയിലാണ്. 
 
പുരുഷന്മാരേക്കാള്‍ സ്‌ത്രീകളാണ് ഷോപ്പിംഗിനായി ധാരാളം സമയം കണ്ടെത്തുന്നതും ചെലവഴിക്കുന്നതും. വസ്‌ത്രധാരണത്തിലെ പുതുമ കണ്ടെത്തുന്നതിനും വിപണിയില്‍ മാറി വരുന്ന മേക്കപ്പ് സാധനങ്ങള്‍ സ്വന്തമാക്കുന്നതിനുമായി സ്‌ത്രീകള്‍ സമയം ചെലവഴിക്കുന്നത്. 15 വയസ് മുതല്‍ 35 വയസുവരെയുള്ള സ്‌ത്രീകളിലാണ് ഷോപ്പിംഗ് ആസക്‍തി കൂടുതലായുള്ളത്.
 
വസ്‌ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍, ബെഡ് റൂം വസ്‌ത്രങ്ങള്‍, ഐ പോഡ്, സൌന്ദര്യം സംരക്ഷിക്കാനുള്ള ക്രീമുകള്‍ എന്നിവയാണ് പെണ്‍കുട്ടികള്‍ കൂടുതലായും വാങ്ങുന്നത്. 35ന് മുകളില്‍ പ്രായമുള്ള സ്‌ത്രീകള്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ക്കൊപ്പം ഭര്‍ത്താവിനും മക്കള്‍ക്കുമുള്ള ആവശ്യസാധനങ്ങള്‍ വാങ്ങാനും ശ്രദ്ധിക്കുന്നു. ഇവര്‍ വസ്‌ത്രങ്ങള്‍ വാങ്ങുന്നതിന് കൂടുതല്‍ ശ്രദ്ധ കാണിക്കുകയും ചെയ്യും.
 
ചിലര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്. ഷോപ്പിംഗ് സൈറ്റുകളില്‍ ആവശ്യമുള്ളതും മനസിന് കുളിര്‍മ തരുന്നതുമായ വസ്‌ത്രങ്ങള്‍ അടക്കമുള്ളവ കാണുകയും അവ വാങ്ങി കൂട്ടുകയും ചെയ്യുന്ന സ്‌ത്രീകള്‍ ധാരാളമാണ്. ഇതിലൂടെ മാനസിക ഉന്‍‌മേഷവും സംതൃപ്‌തിയും നേടുന്നവരുമാണ് ഇവരില്‍ മിക്കവരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ അവസ്ഥയ്ക്ക് ശമനമുണ്ടാകും... ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരുന്നാല്‍ മാത്രം !