ഗര്‍ഭിണിക്കിഷ്ടം എരിവുള്ള ഭക്ഷണമോ ? സംശയിക്കേണ്ട... കുഞ്ഞ് അതു തന്നെ !

ഗര്‍ഭിണിക്കിഷ്ടം എരിവോ, എങ്കില്‍ ആണ്‍കുഞ്ഞ് തന്നെ

തിങ്കള്‍, 6 നവം‌ബര്‍ 2017 (13:26 IST)
ഗര്‍ഭകാലത്ത് ആണ്‍കുഞ്ഞ് വേണം പെണ്‍കുഞ്ഞ് വേണം എന്നിങ്ങനെയുള്ള ആഗ്രഹങ്ങള്‍ പല അച്ഛനമ്മമാര്‍ക്കും ഉണ്ടാവും. എങ്കിലും ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും അച്ഛനും അമ്മക്കും അവര്‍ ഒരു പോലെ തന്നെയായിരിക്കും. എന്നാല്‍ ചില ലക്ഷണങ്ങള്‍ നോക്കി ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. 
 
ഗര്‍ഭിണികളുടെ വയറു നോക്കിയും ഓരോ ലക്ഷണങ്ങള്‍ നോക്കിയുമെല്ലാം കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാം. എന്നാല്‍ ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണം നോക്കിയും കുഞ്ഞ് ആണോ പെണ്ണോ എന്നകാര്യം നേരത്തെ അറിയാം. പഴയ തലമുറയിലുള്ളവര്‍ ഇത്തരം ഭക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയും കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാക്കും.
 
പുളിയുള്ള ഭക്ഷണങ്ങളോട് ഗര്‍ഭകാലത്ത് താല്‍പര്യം കൂടുന്നുണ്ടെങ്കില്‍ ആണ്‍കുഞ്ഞാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ഉപ്പു കൂടുതലുള്ള ഭക്ഷണത്തോടാണ് താല്‍പര്യമെങ്കിലും ആണ്‍കുഞ്ഞാകാന്‍ സാധ്യതയുണ്ട്. എരിവ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് പെണ്‍കുഞ്ഞായിരിക്കുമെന്നും പറയുന്നു.  
 
അച്ചാറുകളോടും സിട്രസ് ഫലവര്‍ഗങ്ങളോടും ഇറച്ചി വിഭവങ്ങളോടുമെല്ലാം താല്പര്യം കൂടുതലാണെങ്കില്‍ അവര്‍ക്ക് ആണ്‍കുഞ്ഞായിരിക്കുമെന്നും പറയുന്നു. ചൂടുള്ള ഭക്ഷണങ്ങള്‍ ആണ് പലപ്പോഴും കുഞ്ഞിന്റെ ലിംഗനിര്‍ണയത്തിന് സഹായിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. പഴമക്കാര്‍ ഇതിനേയും ആണ്‍കുഞ്ഞാവാനുള്ള സാധ്യതയാണ് എന്നാണ് പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മുട്ടയുടെ മഞ്ഞ കളയുകയല്ല, അത് കഴിക്കുകയാണ് വേണ്ടത്; ഇല്ലെങ്കില്‍...