Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുലപ്പാല്‍ ഇല്ലാത്തത് പ്രശ്‌നമായി അനുഭവപ്പെടുന്നുണ്ടോ? ഈ ആഹാരങ്ങള്‍ കഴിക്കാം

മുലപ്പാല്‍ ഇല്ലാത്തത് പ്രശ്‌നമായി അനുഭവപ്പെടുന്നുണ്ടോ? ഈ ആഹാരങ്ങള്‍ കഴിക്കാം
, ഞായര്‍, 26 നവം‌ബര്‍ 2023 (17:40 IST)
പ്രസവശേഷം പല അമ്മമാരും അനുഭവിക്കുന്ന പ്രശ്‌നമാണ് കുഞ്ഞിന് ആവശ്യമായ മുലപ്പാല്‍ ശരീരം ഉത്പാദിപ്പിക്കുന്നില്ല എന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാല്‍ അത്യന്താപേക്ഷിതമാണ്. അതിനാല്‍ തന്നെ പ്രസവശേഷം മുലപ്പാല്‍ ആവശ്യമായ അളവില്‍ ഉണ്ടാകുന്നതിന് ആവശ്യമായ ഭക്ഷണങ്ങള്‍ ഗര്‍ഭിണിമാരും അമ്മമാരും ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി ചില ആഹാരങ്ങള്‍ ഡയറ്റിന്റെ ഭാഗമാക്കാം.
 
ദിവസവും ഓട്‌സ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മുലപ്പാലിന്റെ അളവ് ഉയരാന്‍ സഹായിക്കും. പ്രഭാതഭക്ഷണമായോ അല്ലാതെയോ ഓട്‌സ് കഴിക്കാവുന്നതാണ്. പ്രസവശേഷം ഏറെ പ്രധാനമാണ് ഉലുവച്ചോറ്, ഇത് പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. പണ്ടുകാലം മുതലെ ഗര്‍ഭിണിമാര്‍ കഴിക്കുന്ന ഒരു ഭക്ഷണം കൂടിയാണ് ഉലുവച്ചോറ്. ഇത് കൂടാതെ ഇലക്കറിയായി ചീര കൂടുതല്‍ കഴിക്കാം. ചീരയില്‍ വിറ്റാമിന്‍ സി ധാരളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പെരും ജീരകം വറുത്ത് കഴിക്കുന്നത് നല്ലതാണ്.കറുത്ത എള്ള് വറുത്ത് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
 
 
ഇതല്ലാതെ കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് കുഞ്ഞിന് നിറം വര്‍ധിപ്പിക്കും. മധുരകിഴങ്ങ് സ്ത്രീകളിലെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നു, കൂടാതെ മുലപ്പാല്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഗര്‍ഭസമയത്ത് ബദാം കഴിക്കുന്നതും നല്ലതാണ്. ബദാം പാല്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളെ വര്‍ധിപ്പിക്കുന്നു. ഇത് കൂടാതെ ബാര്‍ലി തേനോ പച്ചക്കറികളോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂര്‍ക്കം വലി എന്തുകൊണ്ട്? എങ്ങനെ പരിഹരിക്കാം