ജിക്യു ഫാഷന്‍ നൈറ്റിലെ ദീപികയുടെ വസ്ത്രത്തിന് കണ്ണുനട്ട് ആരാധകര്‍ !

ജിക്യു ഫാഷന്‍ നൈറ്റിലെ ദീപികയുടെ വസ്ത്രത്തിന് പിന്നാലെ ആരാധകര്‍ !

വ്യാഴം, 16 നവം‌ബര്‍ 2017 (10:19 IST)
സോഷ്യല്‍ മീഡിയ വളരെ ഏറെ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു പദ്മാവതി സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് പരിപാടിക്കിടെ ദീപിക മദ്യപിച്ച് ലക്കുകെട്ടത്. എന്നാല്‍ ജി ക്യൂ ഫാഷന്‍ നൈറ്റില്‍ ദീപിക ധരിച്ച വസ്ത്രമാണ് ഇപ്പോഴത്തെ ചര്‍ച്ച. ചടങ്ങില്‍ ദീപിക ധരിച്ച വസ്ത്രമെന്താണെന്ന് തിരയുകയാണ് ആരാധകര്‍.
 
ജിക്യൂ ഫാഷന്‍ നൈറ്റില്‍ ദീപിക അണിഞ്ഞ വസ്ത്രത്തിലാണ് എല്ലാവരുടെയും ശ്രദ്ധ. ഒറ്റ നോട്ടത്തില്‍ സാരിയാണെന്ന് തോന്നുമെങ്കിലും സംഗതി സാരിയല്ല. സത്യത്തില്‍ ഫ്ലോര്‍ ലെങ്ത് സ്‌കര്‍ട്ടിന്റെയും കഴുത്തിറക്കമുള്ള ബ്ലൗസിന്റെയും നീളം കൂടിയ ദുപ്പട്ടയുടെയും കോമ്പിനേഷന്‍ ആയിരുന്നു അത്. ആരാധകരെ മൊത്തം ഞെട്ടിച്ച് ദീപികയുടെ വസ്ത്രം തയ്യാറാക്കിയത് സവ്യസാചിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മുത്തശ്ശിക്ക് മുമ്പില്‍ ന്യൂജന്‍ സ്‌റ്റൈല്‍ വഴിമാറി; പച്ച കുത്തുന്ന കാര്യത്തില്‍ വാങ് ഓഡ് നൂറാം വയസിലും തിരക്കിലാണ്