Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുനില വീട് വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇരുനില വീട് വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
, ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (16:17 IST)
വീട് സ്നേഹത്തിന്‍റെയും പരസ്പര ധാരണയുടെയും ഒരു കൊട്ടാരമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? സ്വർഗമാണ് നമുക്ക് നമ്മുടെ കുടുംബം. രമ്യഹര്‍മ്മ്യം പണിതുയര്‍ത്തിയിട്ടും അതിലെ താമസത്തിലൂടെ ശാന്തിയും സന്തോഷവും പ്രാപ്യമായില്ല എങ്കില്‍ അത് തീര്‍ത്തും ദു:ഖകരമായ ഒരു അവസ്ഥയായിരിക്കും. വാസ്തു ശാസ്ത്രം പറയുന്ന രീതിയിലുള്ള നിര്‍മ്മിതികള്‍ താമസക്കാര്‍ക്ക് ആഹ്ലാദവും ഉന്നതിയും നല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 
ബഹുനില വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കെട്ടിടത്തിന്‍റെ വടക്കും കിഴക്കും വശങ്ങളില്‍ വേണം കൂടുതല്‍ വാതിലുകളും ജനാലകളും വരേണ്ടത്. എന്നാല്‍, മുകള്‍ നിലയില്‍ താഴത്തേതിനെ അപേക്ഷിച്ച് കുറവ് ആയിരിക്കുകയും വേണം.
 
മുകള്‍ നില നിര്‍മ്മിക്കുന്നതിനായി മൊത്തം വിസ്തീര്‍ണ്ണത്തിന്‍റെ ഒരു ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കില്‍ തെക്ക് പടിഞ്ഞാറ് ദിക്കാണ് ഉത്തമം. മുകള്‍ നിലയിലെ ഭിത്തികളുടെ ഉയരം താഴത്തെ നിലയുടേതിനെക്കാള്‍ കുറവായിരിക്കണം.
 
ബാല്‍ക്കണി ഒരിക്കലും തെക്ക് പടിഞ്ഞാറ് ദിശയിലാവരുത്. വടക്ക്, വടക്ക് കിഴക്ക് , കിഴക്ക് ദിശകള്‍ ബാല്‍ക്കണി നിര്‍മ്മിക്കാന്‍ ഉത്തമമാണ്. മുകള്‍ നിലയില്‍ ഭാരമുള്ള സാധനങ്ങള്‍ ശേഖരിക്കാനുള്ള മുറികള്‍ സജ്ജമാക്കരുത്. കിടപ്പുമുറി, പഠനമുറി എന്നിവ മുകള്‍ നിലയില്‍ സജ്ജമാക്കുന്നത് ഉത്തമമാണ്.

കിടപ്പുമുറി, പഠനമുറി എന്നിവ മുകള്‍ നിലയില്‍ സജ്ജമാക്കുന്നത് ഉത്തമമാണ്.       
താഴത്തെ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണത്തിന് സമമായിരിക്കരുത് മുകള്‍ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണം
സ്ഥലം ലാഭിക്കാനായി സ്റ്റെയര്‍കെയ്സിനു കീഴെ ടോയ്‌ലറ്റുകളോ മുറികളോ പണിയുന്ന പ്രവണത നമുക്കിടയിലുണ്ട്. എന്നാല്‍, വാസ്തു ശാസ്ത്രം ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മനസ്സിലാക്കുക. വടക്ക് പടിഞ്ഞാറ് ദിക്കില്‍ വാഷ് ബേസിനുകളും ടാപ്പുകളും വയ്ക്കാം. ഈ ദിക്ക് തന്നെയാണ് കണ്ണാടികള്‍ തൂക്കാനും നല്ലത്. റഫ്രിജറേറ്റര്‍ വീടിന്‍റെ വടക്ക് പടിഞ്ഞാറായി സ്ഥാപിക്കാം.
കിടപ്പുമുറി, പഠനമുറി എന്നിവ മുകള്‍ നിലയില്‍ സജ്ജമാക്കുന്നത് ഉത്തമമാണ്.       
താഴത്തെ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണത്തിന് സമമായിരിക്കരുത് മുകള്‍ നിലയിലെ വാതിലുകളുടെയും ജനാലകളുടെയും എണ്ണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ പേഴ്സിൽ എപ്പോഴും പണം നിറഞ്ഞിരിക്കും ഇക്കാര്യങ്ങൾ ചെയ്താൽ !