Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രേക്ഷകരെ നിരാശയിലാക്കി പേളി, ഇനി എപ്പോഴെന്ന് ആരാധകർ!

പ്രേക്ഷകരെ നിരാശയിലാക്കി പേളി, ഇനി എപ്പോഴെന്ന് ആരാധകർ!

പ്രേക്ഷകരെ നിരാശയിലാക്കി പേളി, ഇനി എപ്പോഴെന്ന് ആരാധകർ!
, ചൊവ്വ, 8 ജനുവരി 2019 (11:31 IST)
പ്രേക്ഷരുടെ പ്രിയപ്പെട്ട അവതാരകരിൽ മുൻനിരയിൽ തന്നെയാണ് പേളി മാണിയുടെ സ്ഥാനം. സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുകയാണ് ഈ താരം. അവതരണം മാത്രമല്ല അഭിനേത്രിയായും ഗായികയായുമൊക്കെ താരമെത്തിയിരുന്നു. 
 
മലയാളം ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മനസ്സിനെ ആഴ്‌ന്നിറങ്ങി സ്‌പർശിച്ച താരം കൂടിയാണ് പേളി. മഴവിൽ മനോരമയിലെ ഡി 4ൽ അവതാരകയായെത്തി പ്രേക്ഷകരെ രസിപ്പിച്ചതുകൊണ്ടുതന്നെ ഡി 5ലും പേളി മാണി എത്തും എന്നുതന്നെയാണ് പ്രേക്ഷകർ കരുതിയത്.
 
എന്നാല്‍ അവതാരകയായി താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. ആരാധകരിലൊരാളാണ് അവതാരകയായി എത്തുന്നതിനെക്കുറിച്ച്‌ ചോദിച്ചത്. താനില്ലെന്നും പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നുമായിരുന്നു താരത്തിന്റെ മറുപടി. 
 
താരത്തിന്റെ മറുപടിയില്‍ ആരാധകര്‍ നിരാശരാണ്. എന്നാൽ ഇനി എപ്പോഴാണ് അവതാരികയായി പേളിയെ കാണാൻ കഴിയുക എന്നതാണ് ആരാധകരിൽ മിക്കവരുടേയും സംശയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സിനിമ സംവിധായകന്റെ കല ആണെന്ന് പറയുമെങ്കിലും വ്യക്തിപരമായ ബന്ധം വച്ച് ജോഷി എന്നോട് അത് ചെയ്യാന്‍ പാടില്ലായിരുന്നു': മനസ്സുതുറന്ന് ഡെന്നീസ് ജോസഫ്