Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാൽ എന്നാൽ മോഹൻലാൽ അല്ല, അമളി തിരിച്ചറിഞ്ഞ് ആരാധകർ!

പ്രഭാസിനൊപ്പം മോഹൻലാൽ അല്ല, സാഹോയിൽ ലാൽ!

ലാൽ എന്നാൽ മോഹൻലാൽ അല്ല, അമളി തിരിച്ചറിഞ്ഞ് ആരാധകർ!
, വ്യാഴം, 24 മെയ് 2018 (15:19 IST)
എസ് എസ് രാജമൌലി സംവിധാനം ചെയ്ത ബാഹുബലിയെന്ന ഒറ്റചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ തന്നെ പ്രിയതാരമായി മാറിയ നടനാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷം പുറത്തിറങ്ങുന്ന പ്രഭാസിന്റെ ചിത്രമാണ് സാഹോ. പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഞ്ച് വര്‍ഷത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണിത്. 
 
സഹോ പ്രഖ്യാപിച്ചത് മുതല്‍ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിന്റെ നായിക ആരാകും എന്ന കാര്യത്തിലായിരുന്നു ആദ്യം സന്ദേഹം. പിന്നീട്, മലയാളത്തിലെ ഒരു പ്രമുഖ നടനും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നും സൂചനകളുണ്ടായിരുന്നു.  
 
webdunia
മോഹൻലാലിന്റെ പേരുകളായിരുന്നു ഉയർന്നു വന്നിരുന്നത്. എന്നാൽ, മോഹൻലാൽ അല്ല പകരം സംവിധായകനും നടനുമായ ലാൽ ആണ് സാഹോയിൽ പ്രഭാസിനൊപ്പം എത്തുന്നതെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. 
 
ലാല്‍ എന്ന പേര് കേട്ടപ്പോള്‍ അത് മോഹന്‍ലാല്‍ ആയിരിക്കാം എന്ന് തെറ്റിദ്ധരിച്ചതാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം.  പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് സാഹോ. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ഈ ചിത്രം 150 കോടി ബജറ്റിലാണ് പുറത്തിറങ്ങുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്‌ത് പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവനടന്‍ അറസ്‌റ്റില്‍