Select Your Language

Notifications

webdunia
webdunia
webdunia
webdunia

വനിതകൾക്ക് മാത്രമായി ഒരു സംഘടനയുടെ ആവശ്യമുണ്ടോ? വഴങ്ങേണ്ട എന്നൊരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു: ടൊവിനോ തോമസ്

‘താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുളളവനൊന്നും ഇവിടെയില്ല‘- കാസ്റ്റിംഗ് കൌച്ചിനെ കുറിച്ച് ടൊവിനോ തോമസ്

വനിതകൾക്ക് മാത്രമായി ഒരു സംഘടനയുടെ ആവശ്യമുണ്ടോ? വഴങ്ങേണ്ട എന്നൊരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു: ടൊവിനോ തോമസ്
, വ്യാഴം, 14 ജൂണ്‍ 2018 (16:49 IST)
മലയാള സിനിമയിൽ കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്ന് വ്യക്തമാക്കി നിരവധി നടിമാർ അടുത്തിടെ രംഗത്തെത്തിയിരുന്നു. സിനിമയിലെ കാസ്റ്റിംഗ് കൌച്ചിനെ കുറിച്ച് ടൊവിനോ തോമസ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് യുവതാരം ഇതേക്കുറിച്ച് മനസ്സ് തുറന്നത്. 
 
വഴങ്ങേണ്ട എന്നൊരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന ഒരു പ്രശ്‌നമാണിതെന്നാണ് ടൊവിനോയുടെ അഭിപ്രായം.  താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുളളവരൊന്നും ഇവിടെയില്ലെന്നും ടൊവിനോ പറയുന്നു. 
 
സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം നടക്കുന്നതെന്ന് കരുതുന്നുണ്ടോ പുരുഷന്മാര്‍ക്കു നേരെയുമില്ലേ? എന്നും ടൊവിനോ ചോദിച്ചു. മലയാള സിനിമയില്‍ അടിച്ചമര്‍ത്തലുകള്‍ ഉളളതായി തോന്നിയിട്ടില്ലെന്നും അഭിമുഖത്തിനിടെ ടൊവിനോ തുറന്നുപറഞ്ഞിരുന്നു. 
 
മലയാള സിനിമയില്‍ വനിതകള്‍ക്ക് മാത്രമായി ഒരൂ കൂട്ടായ്മയുടെ ആവശ്യമുണ്ടോയെന്നു നടന്‍ അഭിമുഖത്തില്‍ ചോദിച്ചു. സിനിമയിലെ തുടക്കകാലത്ത് ഉണ്ടായ അനുഭവങ്ങളെക്കുറിച്ചായിരുന്നു ടൊവിനോ മനസ് തുറന്നിരുന്നത്.
 
ചെറിയ വേഷങ്ങളില്‍ തുടങ്ങി മലയാളത്തില്‍ നായകനടനായി ഉയര്‍ന്ന താരമാണ് ടൊവിനോ തോമസ്. എന്നുനിന്റെ മൊയ്തീന്‍, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ ടൊവിനോ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യത തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലേട്ടന് ശ്വാസം‌മുട്ടൽ വരാതിരിക്കാനാണ് ‘ലാലിസമാക്കിയത്’ ! - ഷോയുടെ അസിസ്റ്റന്റ് ഡയറക്ടർ പറയുന്നു