Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹസിനി രാജ് ആള് ചില്ലറക്കാരിയല്ല; ഇന്ത്യൻ പാർലമെന്റിലെ അഴിമതിക്കാരെ കിടുകിടാ വിറപ്പിച്ച മാധ്യമപ്രവർത്തക

സുഹസിനി രാജ് ആള് ചില്ലറക്കാരിയല്ല; ഇന്ത്യൻ പാർലമെന്റിലെ അഴിമതിക്കാരെ കിടുകിടാ വിറപ്പിച്ച മാധ്യമപ്രവർത്തക

സുഹസിനി രാജ് ആള് ചില്ലറക്കാരിയല്ല; ഇന്ത്യൻ പാർലമെന്റിലെ അഴിമതിക്കാരെ കിടുകിടാ വിറപ്പിച്ച മാധ്യമപ്രവർത്തക
, വ്യാഴം, 18 ഒക്‌ടോബര്‍ 2018 (12:33 IST)
പ്രതിഷേധക്കാരുടെ ആക്രമണം മൂലം ശബരിമലയിൽ റിപ്പോർട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവർത്തക തിരിച്ചുപോയത് വളരെയധികം ശ്രദ്ധനേടിയ വാർത്തയായിരുന്നു. എന്നാൽ ന്യൂ‌യോർക്ക് ടൈംസിന്റെ റിപ്പോർട്ടറായ സുഹാസിനി രാജ് ആള് ചില്ലറക്കാരിയല്ല. 2005 ഡിസംബർ 23ന് കൈക്കൂലികേസിനെ തുടർന്ന് പതിനൊന്ന് എംപിമാരെ പുറത്താക്കിയ സംഭവം വളരെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
 
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കൈക്കൂലി വാങ്ങി എന്നാണ് ഇവര്‍ക്കെതിരായിരുന്ന ആരോപണം. ഓപ്പറേഷന്‍ ദുര്യോധന എന്ന പേരില്‍ കോബ്ര പോസ്റ്റ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഇവര്‍ കുടുങ്ങിയത്. ഉത്തരേന്ത്യന്‍ ചെറുകിട ഉത്പാദക അസോസിയേഷന്‍ എന്ന നിലവിൽ ഇല്ലാത്ത സംഘടനയുടെ പ്രതിനിധികളായി ചമഞ്ഞ കോബ്ര പ്രതിനിധികളില്‍ നിന്നാണ് എംപിമാര്‍ അന്ന് പണം കൈപ്പറ്റിയത്. 
 
ഓപ്പറേഷന്‍ ദുര്യോധനയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇന്ന് ശബരിമല വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സുഹാസിനി രാജ്. ഇന്ന് അവർ ന്യൂയോര്‍ക്ക് ടൈംസിന്റെ സൗത്ത് ഏഷ്യ റിപ്പോര്‍ട്ടറാണ്. ശബരിമലയില്‍ പോലീസ് സംരക്ഷണയിലാണ് എത്തിയതെങ്കിലും പ്രതിഷേധക്കാരുടെ തെറിവിളിയും ആക്രമണങ്ങളും സഹിക്കവയ്യാതെയാണ് അവര്‍ തിരികെ പോയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തി നിരോധനാജ്ഞ ലംഘിച്ചു, യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തുനീക്കി; എന്തുവന്നാലും പ്രതിഷേധം തുടരുമെന്ന് പ്രവർത്തകർ