Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ജു എവിടെ? മഞ്ജുവിനെ കണ്ടല്ലേ ഡബ്ല്യുസിസി ഉണ്ടായത്?: സിദ്ദിഖ്

മഞ്ജു എവിടെ? മഞ്ജുവിനെ കണ്ടല്ലേ ഡബ്ല്യുസിസി ഉണ്ടായത്?: സിദ്ദിഖ്
, തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (14:58 IST)
മലയാള സിനിമയിൽ വലിയൊരു മാറ്റത്തിന് തുടക്കമായി മാറിയിരിക്കുകയാണ് ഡ്ബ്ല്യുസിസിയുടെ നിലപാടുകൾ. താരസംഘടനയായ അമ്മയുടെ ഇരട്ടത്താപ്പിനെതിരെ നടിമാർ രംഗത്തെത്തിയിരുന്നു. എന്നാൽ, തുടക്കം മുതൽ ഇന്നലെ വരെ ഉണ്ടായ സംഭവങ്ങളിൽ തന്റെ നിലപാട് എന്തെന്ന് മഞ്ജു വാര്യർ അറിയിച്ചിട്ടില്ല. ഇതിനെ ചോദ്യം ചെയ്ത് നടൻ സിദ്ദിഖ്. 
 
മഞ്ജുവുമായിട്ട് എല്ലാ കാര്യവും സംസാരിക്കാറുണ്ട്. മഞ്ജു ഇപ്പോഴും അമ്മയിൽ തന്നെയുണ്ട്. അമ്മയിലെ സജീവ പ്രവർത്തക തന്നെയാണെന്ന് പറഞ്ഞ സിദ്ദിഖ് വിഷയത്തിൽ മഞ്ജു എന്ത് നിലപാടാണ് എടുത്തിരിക്കുന്നത് എന്നും ചോദിക്കുന്നു. മഞ്ജു എന്താണ് ഒന്നും മിണ്ടാത്തതെന്ന് എല്ലാവരും ചോദിക്കുന്നില്ലേ? ഇക്കാര്യത്തിൽ തനിക്കും അത് തന്നെയാണ് പറയാനുള്ളതെന്ന് സിദ്ദിഖ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
 
‘മഞ്ജു വിളിക്കാറുണ്ട്. നല്ല അടുപ്പമാണ്. എല്ലാ കാര്യങ്ങളും സംസാരിക്കും. മഞ്ജു ഇപ്പോഴും അമ്മയിൽ ഉണ്ട്. മഞ്ജു എവിടെ? മഞ്ജുവിനെ മുന്നിൽ കണ്ടുകൊണ്ടല്ലേ അവർ ഡ്ബള്യുസിസി രൂപീകരിച്ചത്. ഇക്കാര്യത്തിൽ മഞ്ജുവിന്റെ നിലപാട് എന്താണ് എന്ന് എല്ലാവരു ചോദിക്കുന്നുണ്ട്. അത് തന്നെയാണ് ഞാനും ചോദിക്കുന്നത്.’- സിദ്ദിഖ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഏത്തമിട്ട് ക്ഷമ പറഞ്ഞ് അമ്മയിലേക്ക് വന്നാൽ മതി': നടിമാരോട് കെപിഎസി ലളിത